Monday, January 31, 2011

മള്ഹര്‍ ദശവാര്‍ഷിക പ്രഖ്യാപനം 12 ന് ഉപ്പളയില്‍

മഞ്ചേശ്വരം : കാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി ഗ്രാമത്തില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യം വെച്ച് 2000 ല്‍ തുടക്കം കുറിച്ച മള്ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 12 ന് ശനിയാഴ്ച ഉപ്പള മരിക്കെ പ്ലാസ ഓഡിറ്റോറിയത്തില്‍

ഉച്ചയ്ക്ക് 2.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ശൈഖുനാ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എറഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമ്മേളന പ്രഖ്യാപനം നടത്തും.

പ്രഖ്യാപന സമ്മേളന വിജയത്തിനായ് സി. അബ്ദുല്ല മുസ്‌ലിയാര്‍ ചെയര്‍മാനും മുഹമ്മദ് സഖാഫി പാത്തൂര്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു ഭാരവാഹികളായി മുഹ്‌യദ്ദീന്‍ സഖാഫി തോക്കെ, ഉസ്മാന്‍ ഹാജി, മുഹമ്മദ് ഹാജി, പള്ളിക്കുഞ്ഞി, അബ്ബാസ് ഹാജി (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, ഹുസൈന്‍ മുസ്‌ലിയാര്‍. ഫൈസല്‍ അഹ്‌സനി, മൊയ്തു മൂസ ഹാജി, (ജോയിന്റ് കണ്‍വീനര്‍)

യോഗം സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി, ടി.എം അബൂബകര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാം ബുഖാരി സ്വാഗതവും ഹസ്സന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.

മഅ്ദിന്‍ അക്കാദമിയും മലേഷ്യന്‍ ഇസ്‌ലാമിക് വാഴ്‌സിറ്റിയും സഹകരണ കരായ്യ ഒപ്പുവെച്ചു

ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷനണ്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയും തമ്മില്‍ വിദ്യാഭ്യാസ വിനിമയത്തിനും ഗവേഷണ മേഖലകളിലെ സഹകരണത്തിനും ധാരണയിലെത്തി.

ഇതു സംബന്ധിച്ച കരാറില്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. സയ്യിദ് അറബി ഐദീദും മഅ്ദിന്‍ ചെയയ്യമാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ഒപ്പുവെച്ചു. ലോകതലത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രശസ്ത കലാലയങ്ങളിലൊന്നായ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഇഗ്ല്യയിലെ ഒരു സ്ഥാപനവുമായി ഒപ്പുവെ ക്കുന്ന ആദ്യകരാറാണിത്.

മലേഷ്യന്‍ സര്‍ക്കാറിന്റെയും 57 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോച്ചഫറന്‍സിന്റെയും (ഒ.ഐ.സി) സംയുക്ത സംരംഭമായി 1983ലാണ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നത്. 153 കുട്ടികളായിരുന്നു ആദ്യ അഡ്മിഷന്‍. 120 രാജ്യങ്ങളിണ്‍ നിന്നായി 7000 പേരുള്‍പ്പെടെ 30,000 കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ട്. 700 ഏക്കര്‍ വി ശാലമായ കാമ്പസിലെ 1300 അക്കാദമിക് ജീവനക്കാര്‍ 70 രാജ്യങ്ങളിണ്‍ നിന്നുള്ളവരാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍, ഗവേഷണം, സംയുക്ത പഠന സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ളതാണ് മഅ്ദിന്‍ അക്കാദമിയുമായുള്ള കരാര്‍. ഇതിലൂടെ, 150 വിവിധ അക്കാദമിക് പ്രോഗ്രമുകളും മികവിന്റെ കേന്ദ്രങ്ങളായ 50 ഫാക്കല്‍റ്റികളുമുള്ള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ പഠനം നടത്തുന്ന തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയിലെ ഒരു സ്ഥാപനവുമായി ധാരണയിലെത്തുന്നത് തങ്ങള്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നതെന്ന് ചടങ്ങിണ്‍ സംസാരിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡയരക്ടര്‍ ഡോ. അറബി ഐദീദ് പറഞ്ഞു. ഈ ചെറിയ തുടത്ഥം പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകളിലേക്ക് രണ്ടു സ്ഥാപനങ്ങളെയും എത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവാരത്തിലും അക്കാദമിക് വൈവിധ്യത്തിലും മുസ്‌ലിം ലോകത്തെ ഏറ്റവും പ്രമുഖ സര്‍വ്വ കലാശാലയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവുന്നത് വളരുന്ന ഇന്ത്യക്ക് കരുത്തു പകരുമെ ന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. ഗവേ ഷണ തലത്തിലും അധ്യയന മേഖലയിലും മൗലികകാഴ്ചപ്പാടു പുലര്‍ത്തുന്ന ഇസ്‌ലാമിക്

യൂണിവേഴ്‌സിറ്റി മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡയരക്ടര്‍ക്കു പുറമെ വിവിധ ഫാക്കല്‍റ്റികളുടെ തലവന്‍മാരും സംബന്ധിച്ചു. ഡോ. അഹ്മദ് ജമാല്‍ അഹ്മദ് ബഷീര്‍ ബാദി, പ്രൊഫ. അബ്ദുല്‍ ഹസീബ് അന്‍സാരി, പ്രൊഫ. അര്‍ഷദ് ഇസ്‌ലാം, ഡോ. ബശീര്‍ സ്വാല്‍ഹി, മഅ്ദിന്‍ മാനേജിംഗ് കമ്മിറ്റി അംഗം ഹാജി അബ്ദുസ്സമദ്, മുഹമ്മദലി ബാവല്‍, റിസര്‍ച്ച് വേള്‍ഡ് പ്രതിനിധികളായ അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി തുടങ്ങിയവര്‍ സംസാരിച്ചു.

1997ണ്‍ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച്, വിവിധ തലങ്ങളിലായി 10500 കുട്ടി കള്‍ക്ക് വിദ്യാഭ്യാസാവസരം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയുടെ വൈജ്ഞാനിക സംരംഭത്തിന് കരുത്തുപകരുന്നതാണ് മലേഷ്യ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാരക്കിയിട്ടുള്ള ഈ കരാര്‍. കേരളത്തില്‍ നിന്ന് ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന അവസരത്തില്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും കരാര്‍ സഹായകമാവും.

Saturday, January 29, 2011

മള്ഹറില്‍ അഹ്മദ് അല്‍ സഹ്‌റാന് സ്വീകരണം നല്‍കി


kasaragod.com, news, vartha, kasaragodvartha, kasaragodnews

മഞ്ചേശ്വരം : മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃക കാണിച്ച് പ്രശസ്തി നേടിയ മള്ഹര്‍ നൂറില്‍ ഇസ്ലാമി തഅലീമിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കാന്‍ സൗദി അറേബ്യയില്‍ നിന്നുമെത്തിയ അഹ്മദ് അല്‍-സഹ്‌റാന് മള്ഹറില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യവും കുട്ടികളുടെ പഠനത്തിലുള്ള താല്‍പ്പര്യം പ്രത്യേകം വിലയിരുത്തുകയും കുട്ടികള്‍ക്കും സ്ഥാപന ഭാരവാഹികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സ്ഥാപനത്തിനുള്ള എല്ലാ വിധ സഹകരണങ്ങളും ഉറപ്പ്് നല്‍കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം ഗള്‍ഫ് പര്യടനം നടത്തുന്ന ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിയുമായി ഫോണില്‍ സംഭാഷണം നടത്തുകയും ചെയ്തു.

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കാട്, ഹസ്സന്‍ സഅദി അല്‍-അഫ്ള്ളലി, അബൂബക്കര്‍ സിദ്ധിഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി പി മൗലവി കടലുണ്ടി, ഹസ്സന്‍ കുഞ്ഞി, സക്കരിയ്യ മാസ്റ്റര്‍ കുണിയ തുടങ്ങിയവര്‍ അഹമ്മദ് അല്‍ സഹ്‌റാനെ സ്വീകരിച്ചു.

Monday, January 3, 2011

കാരന്തൂര്‍ മര്‍കസ് 33-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

കോഴിക്കോട്: ആത്മീയ ചൈതന്യം പരന്നൊഴുകിയ അന്തരീക്ഷത്തില്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നാടിന്റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ ജന സാഗരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികളെ സാക്ഷി നിര്‍ത്തി പുണ്യഭൂമിയായ മക്കയില്‍ നിന്ന് കൊണ്ടുവന്ന സമസ്തയുടെ ത്രിവര്‍ണ പതാക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ് കോയതങ്ങള്‍ വൈലത്തൂര്‍ വാനിലുയര്‍ത്തിയതോടെ ഒന്‍പതു നാള്‍ നീണ്ടു നില്‍കുന്ന സമ്മേളനത്തിന് ഔപചാരിക തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൊടിമരവും പതാകയും വഹിച്ചുള്ള സംഘം നഗരിയിലെത്തി. വിശുദ്ധ മക്കയില്‍ നിന്നെത്തിയ പതാക മലപ്പുറം ഒതുക്കുങ്ങല്‍ സിയാറത്തിനു ശേഷവും കൊടിമരം മര്‍ഹും അബ്ദുല്‍ഖാദര്‍അഹ്ദല്‍ അവേലം മഖാം സിയാറത്തിനു ശേഷവുമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മര്‍കസിലെത്തിച്ചത്. മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള മര്‍കസ് സാരഥികള്‍ ഇരു സംഘങ്ങളെയും സ്വീകരിച്ചു. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സ്വരൂപിച്ച പ്രവര്‍ത്തനഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സ്വരൂപിച്ച പ്രവര്‍ത്തനഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ മര്‍കസ് ഫ്‌ളവര്‍ഷോ ജില്ലാ കലക്ടര്‍ ഡോ പി ബി സലീം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പത്തിന് മര്‍കസ് നഗറില്‍ സമൂഹ വിവാഹം നടക്കും. സ്ത്രീധന വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ 33 നിര്‍ധന യുവതികള്‍ മംഗല്യവതികളാകും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍കാട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുമ്മദ് ഫൈസി, ഡോ എ പി അബ്ദുല്‍ഹകീം അസ്ഹരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി സി ഇബ്‌റാഹീം മാസ്റ്റര്‍, സി പി മൂസ ഹാജി, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് അബ്ദു സബൂര്‍ ബാഹസന്‍, വി പി അലവികുട്ടി ഹാജി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ എ സൈഫുദ്ധീന്‍ ഹാജി, ടി കെ അബ്ദുറഹിമാന്‍ ബാഖവി മടവൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി കെ മുഹമ്മദ് ബാദുഷാ സഖാഫി, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട്, ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.