hnhml]qÀh_Ôw tImSXnbneqsS tNmZyw sN¿pw: Im´]pcw |
|
Thursday, May 6, 2010
Wednesday, May 5, 2010
ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു
ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്യുന്നു. ദുബൈ പോലീസ് മേധാവി ദാഹി ഖല്ഫാന് തമീം, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് സമീപം
ദുബൈ: ദുബൈ പോലീസ്, ഔഖാഫ് പ്രതിനിധികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ് മേധാവി ദാഹി ഖല്ഫാന് തമീം, ഔഖാഫ് അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സര്‍ഊനി, ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്മാന് സയ്യിദ് ആരിഫ് ജുല്‍ഫാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റോഫീസിനു സമീപമാണ് വിപുലമായ സൌകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്റസ, സാങ്കേതിക പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത് സജ്ജീകരിച്ചട്ടുണ്ട്. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി ദുബൈയില്‍ മര്‍കസ് പ്രവര്‍ത്തിച്ചു വരുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഔഖാഫിലെ വിവിധ വകുപ്പു മേധാവികളായ ആദില്‍ ജുമുഅ മതര്‍, ഡോ. സെയ്ഫ് റാശിദ് അല്‍ ജാബിരി, അബ്ദുല്ല അല്‍ ആലി, അബ്ദുല്ല അബ്ദുല്‍ ജബാര്‍, അഹ്മദ് സാഹിദ്, മര്‍കസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫസല്‍ ജിഫ്രി, എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, സംസ്ഥാന സമിതി അംഗം പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, മര്‍കസ് ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, എസ്വൈ എസ് തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, ദുബൈ മര്‍കസ് പ്രസിഡന്റ് എകെ അബൂബക്കര്‍ മുസ്ലിയാര്, എസ്വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിഎം എ കബീര്‍, ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എംഎ മുഹമ്മദ് മുസ്ലിയാര്, ജന.സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സിറാജ് ദുബൈ ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, സാജിദ ഗ്രൂപ്പ് എംഡി ഉമര്‍ ഹാജി, ഫ്ളോറ ഹോട്ടല്‍ ഗ്രൂപ്പ് ചെയര്മാന് വിഎ ഹസന്, ബനിയാസ് സ്പൈക് എംഡി കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഫാത്വിമ ഗ്രൂപ്പ് എംഡി സുലൈമാന്‍ ഹാജി, പെര്‍ഫെക്ട് ഗ്രൂപ്പ് എംഡി കരീം ടി അബ്ദുല്ല സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന പൊതു സമ്മേളനം എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.
Saturday, May 1, 2010
കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല് ഖാസിയായി പൊസോട്ട് തങ്ങള്‍ മെയ് നാലിന് ചുമതലയേല്‍ക്കും
കുമ്പള: മഞ്ചേശ്വരം-കുമ്പള മേഖലാ പരിധിയിലെ വിവിധ മഹല്ല് ജമാഅത്തുകള്‍ ചേര്‍ന്ന് സംയുക്ത മഹല്ല് ജമാഅത്തിന് രൂപം നല്കി. കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മെയ് നാലിന് വൈകിട്ട് ചുമതലയേല്‍ക്കും. കുമ്പളയില്‍ നടക്കുന്ന ബൈഅത്ത് ചടങ്ങില്‍ മഹല്ല് പ്രതിനിധികള്‍ പൊസോട്ട് തങ്ങളെ ഔദ്യോഗികമായി ബൈഅത്ത് ചെയ്യും.സംയുക്ത മഹല്ല് രൂപവത്കരണ കണ്വെന്ഷന് ആലംപാടി എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി അബ്ദുല്ല മുസ്ലിയാര് ഉപ്പള, ഇസ്സുദ്ദീന്‍ സഖാഫി കുമ്പള, അബ്ദുറഹ്മാന് അഹ്സനി, അബ്ദുറഹ്മാന് മുസ്ലിയാര് മഞ്ചേശ്വരം, മുബാറക് അബ്ബാസ് ഹാജി, അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.
സംയുക്ത ജമാഅത്ത് കമ്മിറ്റി രക്ഷാധികാരികളായി സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, എം ആലിക്കുഞ്ഞി മുസ്ലിയാര് ശിറിയ, എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര് ആലംപാടി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര് എന്നിവരെയും ഭാരവാഹികളായി സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍(പ്രസി.), മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് കോളിയൂര്‍, എം എസ് അബ്ദുല്ല ബാഡൂര്‍, മൊയ്തു ഹാജി കളത്തൂര്‍ (വൈസ്പ്രസി.), എ കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പി ഇബ്റാഹിം പുത്തിഗെ, പി എ മുഹമ്മദ് മാസ്റ്റര്‍ ചള്ളങ്കയം, ബശീര്‍ പുളിക്കൂര്‍ (ജോ.സെക്ര.), എം അന്തുഞ്ഞി മൊഗര്‍ (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
പൊസോട്ട് തങ്ങള്‍ നിലവില്‍ ചാലിയം, ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല് ഖാസിസ്ഥാനങ്ങള് വഹിക്കുന്നു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍, മള്ഹര് ചെയര്മാന്, സഅദിയ്യ വൈസ് പ്രസിഡന്റ്, സമസ്ത ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
Wednesday, April 28, 2010
മള്ഹറില് സ്വലാത്ത് ഹല്‍ഖ ഇന്ന്; ആയിരങ്ങള്‍ സംബന്ധിക്കും
SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില് നടന്ന പതാക ഉയര്‍ത്തല്‍
Wednesday, March 17, 2010
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ഖാസി
കാസര്‍കോട്: ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് വ്യാഴാഴ്ച ചുമതലയേല്‍ക്കും. വൈകീട്ട് മൂന്നിന് കുണ്ടംകുഴി ജുമാമസ്ജിദ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്നാണ് പൊസോട്ട് തങ്ങളെ ഖാസിയായി നിയമിച്ചത്. പാണക്കാട് ശിഹാബ് ആറ്റക്കോയ തങ്ങള്‍ തലപ്പാവ് അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര് ആലംപാടി, എം അലികുഞ്ഞി മുസ്ലിയാര്, ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്, സി.എം അബൂബക്കര്‍ ഹാജി സംബന്ധിക്കും.സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നിലവില്‍ കടലുണ്ടി ഖാസിയും മഞ്ചേശ്വരം മള്ഹര് ചെയര്‍മാനും ജാമിഅ സഅദിയ്യ അറബിയ്യ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. 1961 സപ്തംബര്‍ 21ന് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ജനിച്ച തങ്ങള്‍ പിതാവ് സയ്യിദ് അഹമ്മദ് ബുഖാരിയില്‍ നിന്നു പ്രാഥമിക മതവിജ്ഞാനം നേടി. കോടമ്പുഴ ബീരാന് കോയ മുസ്ലിയാരുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കി. 1983ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി. കാല്‍നൂറ്റാണ്ട് കാലം പൊസോട്ട് ജുമാമസ്ജിദില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. തൃശൂര്‍ ജില്ലാ സംയുക്ത ജമാഅത്ത് ഖാസിയും മലപ്പുറം മഹ്ദിന് ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി സഹോദരനാണ്.
tImgnt¡mSv: hnhml ]qÀh_Ôw IpäIcasö tImSXnhn[nbn hyàX thWsa¶v Im´]pcw F ]n A_q_¡À apkveymÀ. hnhml ]qÀh _Ô§sf¡pdn¨v sX¶n´y³ kn\namXmcw Jpiv_p \S¯nb {]kvXmh\bv¡v A\pIqeambn CubnsSbpWvSmb kp{]nwtImSXn hn[ntbmSv hmÀ¯mkt½f\¯n {]XnIcn¡pIbmbncp¶p At±lw.
