| സുന്നി സെന്റെര് ശിലാസ്ഥാപനവും സുന്നി സമ്മേളനവും ജൂണ്‍ 5 ന് |
മുളേറിയ: പള്ളപ്പാടി ശാഖ എസ് വൈ എസ്, എസ് എസ് എഫ് സങ്കടനകളുടെ കീഴില്‍ നിര്‍മ്മിക്കുന്ന സുന്നി സെന്ററിന്റെ ശിലാസ്ഥാപനം ജൂണ്‍ 5 ന് നടക്കും. ശിലാസ്ഥാപനത്തോടനുബന്ദിച്ചു നടക്കുന്ന സുന്നി സമ്മേളനത്തില്‍ പേരോട് അബ്ദുറഹിമാന് സഖാഫി അടക്കമുള്ള സുന്നി പണ്ഡിതന്മാരും സംഘടന നേതാക്കളും സംബന്തിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ജീവ കാരുണ്യ പ്രവര്ത്തങ്ങളടക്കം വിവിധ സംരംഭങ്ങള്‍ നടത്തിവരുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ യുനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിക്കുവാനും യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മ്മികക്കെതിരെ ക്രിയാത്മകമായി ഇടപെടല്‍ നടത്തുവാനും സുന്നി സെന്റര്‍ യധാര്ത്യമാകുന്നടോടെ സാധിക്കും. |
Thursday, May 20, 2010
| 400 സൗഹൃദ ഗ്രാമങ്ങള്‍: ജില്ലാ എസ്. വൈ എസിന് വിപുലമായ പ്രവര്‍ത്തന പദ്ധതി |
Monday, May 10, 2010
ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി പോസൊട്ട് തങ്ങളെ കര്‍മ്മ ഭൂമിയില്‍ ആദരിച്ചു




ഹൊസങ്കടി: മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് കര്‍മ്മ ഭൂമിയായ പോസൊട്ട് മള്ഹറില് വെച്ച് ആദരിക്കുകയും, രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ച് തലപ്പാവണിയീക്കുകയും ചെയ്തു. ഖാസിമാരുടെ ഖാസിയാണ് പോസൊട്ട് തങ്ങളെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു.
ചടങ്ങില്‍ മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന് ഹാജി പോസൊട്ട്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, ഹസ്സന് കുഞ്ഞി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, അബ്ദുസ്സമദ് മുസ്ലിയാര്, സി.പി ഹംസ മുസ്ലിയാര്, സകരിയ്യ കുണിയ, ഉസ്മാന് മെയ്സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sunday, May 9, 2010
Saturday, May 8, 2010
എസ് വൈ എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനത്തിന് തുടക്കമായി
ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം ഇന്ന് രാവിലെ 8.30ന് പൊസോട്ട് മഖാം സിയാറത്തോടെ മള്ഹര് ക്യാമ്പസില്‍ തുടക്കമായി . 9.15ന് സയ്യിദ് അബ്ദു റഹ്മാന് ശഹീര്‍ അല്‍ -ബുഖാരി പതാക ഉയര്‍ത്തി . 10 മണിക്ക് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ക്യാമ്പ് ആരംഭിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹിം ഹാജി കനില അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്ലിയാര് ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. അയ്യൂബ് ഖാന് സഅദി കൊല്ലം (എല്‍ .സി.ഡി സഹിതം) മുഖ്യ പ്രഭാഷണം നടത്തും.
ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസിയെ കര്‍മ്മ ഭൂമിയില്‍ ആദരിക്കുന്നു

ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം സമാപന സംഗമ നഗരിയായ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. ഇനന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന മഞ്ചേശ്വരം എസ്.വൈ.എസ് പഞ്ചായത്ത് ആദര്‍ശ സമ്മേളന നഗരിയില്‍ വെച്ചാണ് ആദരിക്കുന്നത്. കുഞ്ഞബ്ദുല്ല മുസ്ലിയാര് ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷതയില്‍ അയ്യൂബ് ഖാന് സഅദി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവാറ അംഗമം ആലി കുഞ്ഞി മുസ്ലിയാര് ഷിറിയ, മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന് ഹാജി പോസൊട്ട്, ഇബ്റാഹിം ഹാജി കനില, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും.
| ആദര്‍ശ സമ്മേളനം നാളെ |
| ഹൊസങ്കടി: എസ് വൈ എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം നാളെ രാവിലെ 8.30ന് പൊസോട്ട് മഖാം സിയാറത്തോടെ മള്ഹര് ക്യാമ്പസില്‍ തുടക്കമാവും. 9.15ന് സ്വാഗതസംഘം ചെയര്മാന് സൈനുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ക്യാമ്പ് ആരംഭിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഇബ്റാഹിം ഹാജി കനില അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്ലിയാര് ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ആദരിക്കും. അയ്യൂബ് ഖാന് സഅദി സംബന്ധിക്കും. |
Subscribe to:
Posts (Atom)