| ദുരന്തഭൂമിയല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കാന്തപുരം |
![]() മംഗലാപുരം: ദുരന്ത ഭൂമിയില്‍ ബന്ധുക്കളുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്നവരുടെ ഇടയിലേക്ക് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കടന്നു വന്നു.. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ ഉസ്താദിനു മുമ്പില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കരളലിയിച്ചു. മലേഷ്യയില്‍ നിന്നും ദുബായാ വഴി ബാംഗ്ലൂരിലെത്തിയ കാന്തപുരം അവിടെ നിന്നും കാര്‍ മാര്‍ഗമാണ് രാത്രിയോടെ മംഗലാപുരത്ത് എത്തിച്ചേര്‍ന്നത്. എസ്.വൈ,എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്കു പുറമെ നിരവധി നേതാക്കള്‍ കാന്തപുരത്തെ അനുഗമിച്ചു. വിവധ ഹോസ്പിറ്റലിലുള്ള മഡതദേഹങ്ങള്‍ കണ്ടതിനു ശേഷം പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. തളങ്കരയിലെയും മറ്റു ചില സ്ഥലങ്ങലിലെയും ദുരന്തത്തില്‍ പെട്ടവരുടെ വീടുകളും കാന്തപുരം സന്ദര്‍ശിച്ചു. ![]() ![]() ![]() ![]() ![]() ![]() ![]() |
Sunday, May 23, 2010
| സഅദിയ്യയില്‍ പ്രവാസി മീറ്റും പ്രാര്‍ത്ഥനാ സദസ്സും ചൊവ്വാഴ്ച. |
| സഅദാബാദ്: ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ് 25 ന് ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബന്ധുക്കള്‍ക്ക് സ്വീകരണം നല്‍കും. പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. നാട്ടിലുളള മുഴുവന്‍ പ്രവാസികളും സ്ഥാപന ബന്ധുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അറിയിച്ചു. |
Saturday, May 22, 2010
| മംഗലാപുരം വിമാന ദുരന്തം നൂറുല്‍ ഉലമ അനുശോചിച്ചു. |
ദേളി: മംഗലാപുരത്ത് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് യാത്രക്കാര്‍ മരിക്കാനിടയായ ദുരന്തത്തില്‍ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സഅദിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ അനുശോചിച്ചു. കാസറഗോട്ടെ മത സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന തളങ്കര ഇബ്രാഹിം ഖലീലും ദുബൈയിലെ സഅദിയ്യയുടെ സജീവ പ്രവര്‍ത്തകന്‍ മാഹിന്‍ ഉദുമ, അല്‍ ഇസ്വാബ അംഗം രിഫാഇയ്യുടെ പിതാവ് ഹമീദ് ഉപ്പിന അടക്കമുള്ളവര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. അവരുടെ പരലോക രക്ഷയ്ക്കും കുടുംബ സമാധാനത്തിന്നും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അനുശോചനം അറീക്കുകയും ചെയ്യുന്നു. |
സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി
കാസര്‍കോട്ട്: 160 ലേറെപ്പേരുടെ മരണത്തിനിടയാക്കിയ മഗലാപുരം ബജ്‌പെ വിമാന ദുരന്തത്തില്‍ സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബാഗ്ലൂരിലായിരുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അപകടത്തില്‍ പെട്ടതറിഞ്ഞ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസൊട്ട്, സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല ഖാദിര്‍ സഅദി, ഹമീദ് പരപ്പ, എസ്.വൈ.എസ് ജില്ലാ സെക്രാട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.വൈ.എസ് ജില്ലാ ജോണ്‍ സെക്രാട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സമസ്ത നേതാക്കളായ താജുല്‍ ഉലമ സയ്യിദ് അബ്ദു ഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. ദുരന്തത്തില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ കമ്മറ്റികള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
Thursday, May 20, 2010
| സുന്നി ബാല സംഘം വേനല്‍ സമ്മേളനം 22 ന് |
കുമ്പള: സുന്നി ബാല സംഘം കുമ്പള സോണല്‍ വേനല്‍ സമ്മേളനം മെയ് 22 ന് ഉപ്പളയില്‍ നടക്കും.രാവിലെ 9ന് ബേകൂര്‍ ഹൈസ്‌കൂളില്‍ കുമ്പള ഡിവിഷന്‍ എസ്.എസ്.എഫ് പ്രസിഡന്റ് അശ് റഫ് സഅദി ആരിക്കാടി മഴവില് പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ ബാച്ചുകളായി തിരിഞ്ഞ് വിബ്‌ജിയോര്‍ അംഗങ്ങള്‍ ക്ലാസ് റൂമികളിലെത്തും. ശേഷം വിവധ വിഷയങ്ങളില്‍ ക്ലാസുകള്‍, ക്വിസ്‌് മത്സരം, ഐസ് ബ്രേക്കിംഗ്, തുടങ്ങിയവ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പ്രകടനത്തില്‍ സര്‍ക്കിളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിബ്‌ജിയോര്‍ അംഗങ്ങള്‍ക്ക് പുറമേ യൂണിറ്റുകളില്‍ നിന്ന് മുഴുവന്‍ പ്രവര്‍ത്തകകും അണിനിരക്കും. മഴവില്‍ പതാകയും വര്‍ണാഭമായ ബലൂണുകളും പ്ലക്കാര്‍ഡുകളും റാലിക്ക് കൊഴുപ്പേകും. അശ്ലീലതയും ആഭാസങ്ങളും ബാല്യങ്ങളെ ചൂഴ്‌ന്നെടുക്കുമ്പോള്‍ അവയ്‌ക്കെതിരെ നന്മയുടെ കൂട്ടുകാരാകാന്‍ പ്രതിജ്ഞ പുതുക്കി നീലവാനില്‍ സൗഹൃദത്തിന്റെ പുതിയ മാരിവില്ലുകള്‍ ഉദിപ്പിച്ച് സുന്നി ബാല സംഘം വേനല്‍ സംഗംമം സമാപിക്കും. |
| മതപരമായ വേഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തരുത് : എസ് വൈ എസ് |
![]() (basheer pulikoor)കോഴിക്കോട്: ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പരിരക്ഷിക്കുവാനും രാജ്യത്തിന്റെ സാസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ മതവിഭാഗങ്ങളുടെ തനതു വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയാണ് വേണ്ടതെന്ന് വെട്ടിച്ചിറ മജ്മഇല്‍ നടന്ന എസ്‌വൈഎസ് സംസ്ഥാന സാരഥി സംഗമം അഭിപ്രായപ്പെട്ടു. മതപരമായ വേഷങ്ങള്‍ നിരാകരിക്കുക വഴി അസഹിഷ്ണുത വളര്‍ത്തുകയും വിദ്യാര്‍ഥികളെ മാനസികമായി പിഡിപ്പിക്കുകയും ചെയ്യുന്നത് ആശങ്കജനകമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല വിഷയമവതരിപ്പിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സെയ്തലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് കക്കാട് സ്വാഗതവും എ സൈഫുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു. നീലഗിരി അടക്കമുള്ള 15 ജില്ലകളെ പ്രതിനിധീകരിച്ച് 165 ഭാരവാഹികള്‍ സംബന്ധിച്ചു. |
Subscribe to:
Posts (Atom)









