Saturday, April 30, 2011

സുന്നത്ത് ജമാഅത്ത് അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക ബി എസ് ഫൈസി

പൊസോട്ട്: പരലോക വിജയം കാംക്ഷിക്കുന്നവര്‍ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശം അണപ്പല്ലകൊണ്ട് കടിച്ച് പിടിക്കേണ്ടിയിരിക്കുന്നുവെന്ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസ്താവിച്ചു.

മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സമസ്ത വഹിച്ച പങ്ക് അനിശേധ്യമാണെന്നും അത്‌കൊണ്ടാണ് ഉള്ളാള്‍ തങ്ങള്‍ക്കും കാന്തപുരത്തിനും പിന്നില്‍ ഭാരത ജനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ശഅ്‌റേ മുബാറക്ക് വിമര്‍ശിക്കുന്നവരുടെ സാരഥി ഇല്ലാത്ത ധര്‍മ്മ സങ്കടം സമൂഹം മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മള്ഹര്‍ സമ്മേളനത്തേടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മള്ഹര്‍ ദിക്‌റ് ദുആ സമ്മേളനം ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി.

മഞ്ചശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷികാഘോഷ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച രാത്രി നടന്ന ദിക്‌റ് ദുആ സമ്മേളനം ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി. സ്വലാത്തിന്റെ പുണ്യം തേടി ബുഖാരി കോമ്പൗണ്ടില്‍ ഒരുമിച്ചു കൂടിയ വിശ്വാസി സഹസ്രങ്ങള്‍ തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് ജീവിതം സംശുദ്ധമാക്കുമെന്ന പ്രതിജ്ഞയുമാണ് പിരിഞ്ഞു പോയത്.

സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അ.ബുഖാരി നതൃത്വം ന.കി. ബഷീര്‍ സഅദി നുച്ച്യാട് ഉദ്‌ബോധനം നടത്തി. സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ചെറുകുഞ്ഞികോയതങ്ങള്‍, സയ്യിദ് അബ്ദു. റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ഇസ്മാഈ. ഉജിറ തങ്ങള്‍, ബെള്ളിപ്പാടി അബ്ദു. മുസ്ലിയാര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, മുഹമ്മദ് മുസ്ല്യാര്‍, കരീം സഅദി ഏണിയാടി, ഇസ്സുദ്ധീന്‍ സഖാഫി, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തബറുക് വിതരണത്തോടെ രാത്രി വൈകിയാണ് സമാപിച്ചത്.

വായനയുടെ വാതായനം തുറക്കാന്‍ മള്ഹര്‍ ബുക്ക് ഫെയര്‍

പൊസോട്ട്: വായനയുടെ വാതായനം തുറക്കാന്‍ മള്ഹര്‍ ക്യാമ്പസില്‍ ഒരുക്കിയ മള്ഹര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഇസ്ലാമിക രംഗത്തെ മലയാള കന്നട ഭാഷകളിലുള്ള അമൂല്യ പുസ്തകങ്ങളും സുന്നി പണ്ഡിതന്മാരുടെ പ്രഭാഷണ സിഡികള്ഡക്കും പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ബുക്കഫെയറില്‍ ലഭ്യമാണ്.

മള്ഹപര്‍ വിദ്യാര്‍ത്ഥി സമാജമായ മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേശനാണ് ബുക്ക്‌ഫെയര്‍ ഒരുക്കിയിരിക്കുന്നത്. മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ സംബന്ധിച്ചു.

മള്ഹറിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനം ശ്ലാഖനീയം യു ടി കാദിര്‍

പൊസോട്ട്: മത ഭൗതിക വിദ്യാഭ്യാസം നല്‍കി സമൂഹത്തിന് ഔന്നിത്യ പടവുകള്‍ കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുന്ന മള്ഹറിന്റെ വിദ്യാഭ്യാസ വിപ്ലവം ശ്ലാഖനീയമാണെന്നും വിദ്യാ സ്‌നേഹികളുടെ പിന്തുണ മള്ഹറിന്ന് ഉണ്ടാകണമെന്നും യു ടി കാദിര്‍ എം എല്‍ എ പറഞ്ഞു.

മള്ഹര്‍ മഹാ സമ്മേളനത്തിന്റെ ഔപചാരിക ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ നിസ്തുലമായ സേവനത്തിന് ശക്തി പകരാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Thursday, April 28, 2011

മള്ഹര്‍ ദശവാര്‍ഷികാഘോഷത്തിന് കൊടിയുയര്‍ന്നു


മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ കൊടിയുയര്‍ന്നു. നൂറുകണക്കിനു പണ്ഡിതരും വിദ്യാര്‍ത്ഥികളും നാട്ടുകാരും നിറഞ്ഞു നിന്ന ആത്മീയന്തരീക്ഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയാണ് പതാക ഉയര്‍ത്തിയത്.

മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ഉജിറ, പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, സിഅബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പൊസോട്ട് മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി. പൊസോട്ട് നിന്നാരംഭിച്ച വിളംബര ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി മള്ഹര്‍ പരിസരത്ത് സമാപിച്ചു.

സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പ്രഥമ ദിവസം റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി. പ്രഭാഷണം 28ന് സമാപിക്കും.

വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടന സമ്മേളനം. അന്ന് രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നതൃത്വം നല്‍കും. 30ന് പഠന സംഗമങ്ങളും മെയ് 1ന് സമാപന പൊതു സമ്മേളനവും നടക്കും.


മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും

മഞ്ചേശ്വരം: വിദ്യാഭ്യാസ ജീവ കാരുണ്യ സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത മള്ഹറുനൂരില്‍ ഇസ്ലാമിത്തഅലീമിയുടെ ദശ വാര്‍ഷികം ഏപ്രില്‍ 29,30 മെയ് 1 തീയ്യതികളില്‍ നടക്കുന്ന സമ്മേളന പ്രചരണവും, മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ് ലിസ്സും ഏപ്രില്‍ 21-ന് വൈക്കുന്നേരം 5-മണിക്ക് മച്ചം മ്പാടി സി.എം നഗരില്‍ നടക്കും. മള്ഹര്‍ പിന്നിട്ട വഴികള്‍ എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട് പ്രഭാഷണവും സ്വലാത്ത് ദുആ മജ് ലിസ്സിന് സയ്യിദ് ഹാമിദ് മിസ് ബാഹി തങ്ങള്‍ നേതൃത്വം നല്‍ക്കും.

മള്ഹര്‍ ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കു​ത്ത് ഉസ്താദ് അനുസ്മരണവും


kasaragod.com, news, vartha, kasaragodvartha, kasaragodnewsദോഹ: കാസറകോട് ജില്ലാ എസ്.വൈ.എസ്സും മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മാസാന്ത സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖാ മജ് ലിസ്സ് 22-04-11 വെള്ളിയാഴ്ച ജുമഅയ്ക്കു ശേഷം ഹസനിയ്യയില്‍ മുഗ്ലിനിയ്യ-ദോഹ യില്‍ വെച്ച് നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ച് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്, നജ് മാ അബ്ദുല്ല മുസ്ലിയാര്‍, സിറാജുദ്ധീന്‍ തലക്കടത്തൂര്‍, മുഹമ്മദ് പച്ചംബ് ള്ള എന്നിവരുടെ പേരിലുള്ള അനുസ്മരണവും മള്ഹര്‍ ദശവാര്‍ഷിക മഹാസമ്മേളന പ്രചരണവും നടക്കും പരിപാടിയില്‍ പ്രമുഖ പണ്ഢിതന്മാര്‍ സംബന്ധിക്കും.