Friday, July 23, 2010

ഇശല്‍ മഴ 2010 : ഫൈനല്‍ മത്സരം ജൂലൈ 24 ന്

കുമ്പള: കേരളത്തിലെയും കര്‍ണാടകയിലെയും മാപ്പിളപ്പാട്ടുപ്രേമികള്‍ക്കുവേണ്ടി മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സര്‍ഗോത്സവ് -ഇശല്‍ മഴ -2010 ഫൈനല്‍ റൗണ്ട ് മത്സരം നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ആറ് ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ കര്‍ണ്ണാടകയിലെ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തിലേക്ക യോഗ്യത നേടിയിട്ടുണ്ട്. സനദ് ദാന സമ്മേളന ഭാഗമായാണ് ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം സംഖടിപ്പിച്ചിരിക്കുന്നത്. ഇസ്മാഈല്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ ഓണ്‍ ലൈന്‍ ജൂറി, പ്രേക്ഷകസന്ദേശം തുടങ്ങിയവ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.വിജയികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും. കാസറഗോഡിലെ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ റൗണ്ടിലെ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10.30 ന് മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആദം സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി മാണിമൂല, മുഹ് യിദ്ധീന്‍ ഹിമമി ചേരൂര്‍, എ കെ സഅദി ചുള്ളിക്കാനം, അബ്ദുസ്സലാം ഐഡിയ, ലത്തീഫ് പള്ളത്തടുക്ക, ബശീര്‍ പുളിക്കൂര്‍, ശുകൂര്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.


മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും

പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും.


മതമറിയാത്തവര്‍ മതം പറയുന്നത് ആപത്ത്: S.S.F

മുള്ളേരിയ: മതത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് മതാചര്യരെ നിന്ദിക്കുന്നതെന്നും അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സര്‍വ്വ മതങ്ങളും മനുഷ്യനന്മയാണ് വിഭാവനം ചെയ്യുന്നത്. അശാന്തിയും അക്രമവും അഴിച്ചുവിടാന്‍ ഒരു മതവും അനുവദിക്കുന്നില്ല. മതാനുയായികള്‍ മതാചര്യര്‍ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സമകാലിക കേരളത്തില്‍ നടമാടുന്ന സര്‍വ്വ പ്രതിസന്ധികള്‍ക്കും അറുതി വരുമെന്നും യോഗം വിലയിരുത്തി. മതമറിയാത്തവര്‍ മതം പറയാന്‍ തുടങ്ങിയാല്‍ അത്യാവല്‍കാരമാണ് ഫലമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗം ജമാലുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍സലാം സഅദി അധ്യക്ഷത വഹിച്ചു.

ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും

കാരന്തൂര്‍: പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആസ്പദമാക്കി നടന്ന ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും മര്‍കസില്‍ നടന്നു. ജനറല്‍ മനേജര്‍ സി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കോട്ടൂര്‍ കഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദറൂസ് മുസ് ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദ് അഹ്‌സനി പകര, അലവി സഖാഫി കൊളത്തൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സംബന്ധിക്കും. തൗഹീദ് ഒരു പഠനം എന്ന വിഷയത്തില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും ഹദീസ് പ്രാധാന്യവും പ്രാമാണികതയും എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ക്‌ളാസെടുക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇമാം ബുഖാരിയുടെ ചരിത്ര ജീവിതത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച 'ഇമാം ബുഖാരി ചരിത്ര ജീവിതം രചനാ സംവേദനം' എന്ന കൃതി സംഗമത്തില്‍ പ്രകാശനം ചെയ്യും.

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം: വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സഅദാബാദ്: വിശുദ്ധ റമസാനില്‍ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഘടനാ പ്രതിനിധികളുടെയും സഹകാരികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍) സുലൈമാന്‍ കരിവെളളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക, അബ്ദുല്‍ ഹകീം കോഴിത്തിടില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പളളി, മൊയ്തു ഹാജി അല്‍ മദീന, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ൈവ. ചെയര്‍മാന്‍) അയ്യൂബ്ഖാന്‍ സഅദി കൊല്ലം (കണ്‍വീനര്‍) ഇസ്മായില്‍ സഅദി പാറപ്പളളി, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തോട്ടം (ജോ. കണ്‍വീനര്‍) കാപ്ടന്‍ ശരീഫ് കല്ലട്ര (ട്രഷറര്‍) വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി : പ്രചാരണം :കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ചെയര്‍മാന്‍) ഹമീദ് പരപ്പ (കണ്‍വീനര്‍) ഫുഡ്: സി അബ്ദുല്ല ഹാജി (ചെയര്‍മാന്‍) അബ്ദുല്ല ഹാജി കളനാട് (കണ്‍) ലൈറ്റ് & സൗ്: ശാഫി ഹാജി ബേവിഞ്ച സി എച്ച് ഇഖ്ബാല്‍ സ്വികരണം: എ ബി മൊയ്തു സഅദി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മീഡിയ സെല്‍: ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി വെബ് സൈറ്റ്: സലാം ഐഡിയ, സലീം കോപ്പ എന്നിവരെയും അബ്ദുല്‍ ഹമീദ് മൗലവിയെ കോഡിനേറ്ററായും ചിയ്യൂര്‍ അബ്ദുല്ല സഅദിയെ അസി. കോഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കണ്‍വീനര്‍മാരായി കരീം സഅദി മുട്ടം, യൂസുഫ് അലി സഅദി കോഴിക്കോട്, ജഅഫര്‍ സഅദി അച്ചൂര്‍, യൂസുഫ് സഅദി മലപ്പുറം, ജുബൈര്‍ സഅദി ഒതളുര്‍, ഹകീം സഅദി കൊല്ലം, അലി സഅദി കൊടക്, അശ്‌റഫ് സഅദി മല്ലൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്്, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി്, എം അന്തുഞ്ഞി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.


ഗ്രാമസൗഹൃദങ്ങളിലൂടെ സമാധാനം വീണ്ടെടുക്കണം: എസ് വൈ എസ്

കുമ്പള:കേരളത്തില്‍ നിലവിലു ായിരുന്ന സൗഹൃദവും കൂട്ടായ്മയും വീ െടുക്കാനായാല്‍ നാടിനു പുരോഗതിയു ാകുമെന്ന് എസ് വൈ എസ് കുമ്പള മേഖലാ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. സ്‌നേഹസമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന സൗഹൃദഗ്രാമം പരിപാടിയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ഗ്രാമങ്ങളില്‍നിന്നുയരുന്ന സൗഹൃദ ശബ്ദങ്ങള്‍ രാജ്യ പുരോഗതിയല്‍ നിര്‍ണായകമാകുമെന്ന് ഉദ്ഘാടനം ചെയ്ത സി ഐ. കെ ദാമോദരന്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് മേഖലാ പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. കേശവദേവ്, അശ്‌റഫ് കൊടിയമ്മ, കെ വി വര്‍ഗീസ്, എ എം മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ ഹാജി, പേരാല്‍ മുഹമ്മദ്, സുബൈര്‍ ബി എം സംബന്ധിച്ചു.


ഭീകരത വഴിപിഴച്ചവരുടെ വിനോദം: കാന്തപുരം

കൊല്ലം: എല്ലാ വിഭാഗത്തിലും ഒരു ചെറിയ വിഭാഗം വഴിപിഴച്ചവരുണെ്ടന്നും ഭീകരതയും തീവ്രവാദവും ഇത്തരം ആളുകളുടെ വിനോദമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയര്‍. ഖാദിസിയ്യയുടെ പതിനഞ്ചാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തെയും സമൂഹത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നല്ല അനുവദിക്കുന്നില്ലെന്ന് തന്നെയാണ് പറയേണ്ടത്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരതയാണ് മഹാത്മാഗാന്ധിയെ വധിച്ചതും രണ്ട് പ്രധാന മന്ത്രിമാരെ കൊന്നതും. എന്നാല്‍ ഇതിന്റെ പിന്നില്‍ മുസ്‌ലിംകളല്ല. ഗുജറാത്തിലെ ഗോധ്‌റയില്‍ നടന്നതും കൊടും ഭീകരതയാണ് ഇതിലും മുസ്‌ലിംകള്‍ക്ക് പങ്കില്ല. ഇവിടെ മാന്യമായി ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരെയും നിരോധിക്കേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സഊദി അറേബ്യയിലെ മലിക് ഫൈസല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ ഹുസൈന്‍ അല്‍അര്‍ഫജി ഉദ്ഘാടനം ചെയ്തു. സനദ്ദാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു.