Saturday, April 30, 2011

മുസ്ലിം സമൂഹം പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കുക മഹല്ല് സംഗമം

മഞ്ചേശ്വരം കൈരളിയുടെ മണ്ണില്‍ സമാദാനത്തിന്റെയും സാഹോദര്യത്തിന്റെയും ശുഭ സന്ദേശവുമായി കടന്ന് വന്ന ആദര്‍ശ നായകരായ മാലിക് ദീനാറും അനുചരരും വരച്ച് കാട്ടിയ വിശുദ്ധ പാരമ്പര്യത്തിന്റെ സത്യ സരണി മുസ്ലിം സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് മള്ഹര്‍ സമ്മേളനത്തിലെ മഹല്ല് സംഗമം ആവശ്യപ്പെട്ടു. വിവാഹവും, അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ദൂര്‍ത്തും, ശിഥിലമാകുന്ന മുസ്ലിം കൂട്ടായ്മക്കെതിരെയും സമൂഹം കണ്ണ് തുറക്കേണ്ടതുണ്ട്. മത വിദ്യാഭ്യാസം വലിച്ചെറിഞ്ഞ് ഭൗതകതയുടെ അതിപ്രസരില്‍ ഒലിച്ചു പോകുന്ന ധാര്‍മ്മിക ബോധത്തെ വീണ്ടെടുക്കാനും സന്നദ്ധത കാണിക്കണം. ആത്മീയ നേതാക്കളായിരുന്ന മമ്പുറം തങ്ങളുടെയും ഉമര്‍ ഖാളിയുടെയും കര്‍മ്മ മണ്ഡലമായ മലയാള മണ്ണില്‍ ഇത്തരം അനാചാര പ്രവണതകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ തയ്യാറാകരുതെന്നും പാരമ്പര്യത്തെ തള്ളിപ്പറയുന്ന ബിദഇകളുടെ ഗൂഢ തന്ത്രങ്ങളെ മനസ്സിലാക്കി നവീന ചിന്താ ധാരക്കാരുടെ വളര്‍ച്ചക്ക് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ കുടുമ്പത്തിലും സമൂഹത്തിലും ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്ത് കൊടുക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത് വരാനും യോഗം ആവശ്യപ്പെട്ടു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഇസ്സുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍, സയ്യിദ് ഇസ്മായില്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. പി പി മുഹ്യിദ്ധീന്‍ കുട്ടി മുസ്ല്യാര്‍ പാറന്നൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുല് ശിഹാബ് തങ്ങള്‍ കടലുണ്ടി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment