വിണ്ണിലും മണ്ണിലും ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്ന പ്രകീര്‍ത്തന രാവ് |
മഞ്ചേശ്വരം: വിണ്ണിലും മണ്ണിലും ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്ന പ്രകീര്‍ത്തന സദസ്സ് പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി. പ്രവാചകക്കീര്‍ത്തനങ്ങളാല് മുകരിതമായ സദസ്സില് പ്രഖല്ഭ ബുര്‍ദാസ്വാദന സംഘത്തിന്റെ സാനിധ്യം സദസ്സിന്റെ വര്‍ണ്ണനക്ക മാറ്റൊലികൂട്ടി. ഇശ്കിന്റെ അനന്തമായ വിഹായസ്സിലേക്ക് പ്രവാചക പ്രേമികളെ കൊണ്ടെത്തിച്ച ബുര്‍ദാസ്വാദനം മനസ്സിന് കുളിര്‍മ്മയേകി. പുണ്യ റസൂലിന്റെ ജീവ ചരിത്രങ്ങളിലെ അനര്‍ഘവും ധന്യവുമായ നിമിഷങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന അറബി, മലയാളം, കന്നട, ഉര്‍ദു ഭാഷകളിലെ നഅ്തുകള് സപ്തഭാഷകളുടെ സംഗമ ഭൂമിയായ തുളു നാടിന്റെ മണ്ണിനെ അക്ഷരാര്‍ത്ഥത്തില് കോരിത്തരിപ്പിച്ചു. അനുരാഗമുളവാക്കുന്ന പ്രവാചക പ്രണയത്തിന് സാക്ഷികളായ സ്വഹാബ പടയാളികളുടെ ധന്യമായ ചരിത്ര സംഭവങ്ങള് ശ്രോദ്ധാക്കളുടെ അകതാരില് പ്രവാചക പ്രേമത്തിന്റെ ഔചിത്യത്തിന്റെ അടങ്ങാത്ത ദാഹത്തിന് ആക്കം കൂട്ടാന് നിമിത്തമായി. മള്ഹര് സമ്മേളനത്തോടനുബന്‍ധിച്ച് നടന്ന പ്രകീര്‍ത്തന സംഗമം മഞ്ചേശ്വരത്തിന്റെ ചരിത്രത്തില് മറ്റൊരു നാഴികക്കല്ലായി മാറുകയായിരുന്നു. കെ എസ് എം പയോട്ട പ്രാര്‍ത്ഥന നടത്തി. ശൈഖുനാ ആലിക്കുഞ്ഞി മുസ്ല്യാര് ശിറിയ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് സഅദി പഴസ്സി ഉല്‍ബോദന പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല ഹബീബുര്‌റഹ്മാന് അല്‍ബുഖാരി, സയ്യിദ് സുഹൈല് അസ്സഖാഫ് മടക്കര, അബ്ദുസ്സമദ് അമാനി പട്ടുവം, മുഹമ്മദലി സഖാഫി പെരുമുഖം തുടങ്ങിയവര് നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ധീന് തഹ്ങള് ഉജിര, സയ്യിദ് ജലാലുദ്ധീന് തങ്ങള് കടലുണ്ടി, പള്ളങ്കോട് അബ്ദുല് ഖാദിര് മദനി തുടങ്ങിയവര് സംബന്ധിച്ചു. News:M.K.M Belinje,Photos: Ajeeb Komachi.Clt. |
Saturday, April 30, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment