മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷിക സമാപന മഹാ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് മള്ഹറിന്റെ ഉപഹാരം സമര്‍പ്പിക്കുന്നു.
നാളെ (ഞായര്‍) വൈകിട്ട് 4ന് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത കേന്ദ്രമുശാവറ ട്രഷറര്‍ സയ്യിദ് അലിബാഫഖി തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ എന്നിവര്‍ അനുമോദനം നേരും.
കേരളത്തില്‍ ശാസ്ത്രീയ രൂപത്തിലുള്ള മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പിയായ എം. എ ഉസ്താദ് ദര്‍സ് പരിപോഷണത്തിനു നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് മള്ഹര്‍ ആദരം നല്‍കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ ഏറ്റവും പഴക്കം ചെന്ന മുദരിസുമാരിലൊരാളായ എം.എ ദീര്‍ഘകാലം മദ്രസ, ദര്‍സ് രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ദേളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപന സമുഛയത്തിന്റെ ശില്‍പിയും ജനറല്‍ മാനേജരുമാണ്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ മാതൃസ്ഥാപനമായി സഅദിയ്യയെ ഉയര്‍ത്തിയതും അവാര്‍ഡിനു പരിഗണിച്ചിട്ടുണ്ട്.
ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിലൂടെ പ്രസ്ഥാനിക രംഗത്ത് സജീവമായ എം.എ നിലവില്‍ സമസ്ത കേന്ദ്ര മുശാവറാ വൈസ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ദീര്‍ഘകാലം എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷനായിരുന്നു. മത വൈജ്ഞാനിക രംഗത്ത് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന സേവനം പരിഗണിച്ച് എം.എ ഉസ്താദിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായ എം.എ ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്. |
No comments:
Post a Comment