SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഷഹീര്‍ തങ്ങള്‍ , അബ്ദുല്‍സലാം അല്‍ ബുഖാരി , ഹാഫിസ് യാക്കൂബ് അല്‍ സഅദി തുടങ്ങിയവര്‍ സംബന്തിച്ചു.Wednesday, April 28, 2010
SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ നടന്ന പതാക ഉയര്‍ത്തല്‍
SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഷഹീര്‍ തങ്ങള്‍ , അബ്ദുല്‍സലാം അല്‍ ബുഖാരി , ഹാഫിസ് യാക്കൂബ് അല്‍ സഅദി തുടങ്ങിയവര്‍ സംബന്തിച്ചു.Wednesday, March 17, 2010
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ഖാസി
കാസര്‍കോട്: ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് വ്യാഴാഴ്ച ചുമതലയേല്‍ക്കും. വൈകീട്ട് മൂന്നിന് കുണ്‌ടംകുഴി ജുമാമസ്‌ജിദ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്നാണ് പൊസോട്ട് തങ്ങളെ ഖാസിയായി നിയമിച്ചത്. പാണക്കാട് ശിഹാബ് ആറ്റക്കോയ തങ്ങള്‍ തലപ്പാവ് അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി, എം അലികുഞ്ഞി മുസ്‌ലിയാര്‍, ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, സി.എം അബൂബക്കര്‍ ഹാജി സംബന്ധിക്കും.സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നിലവില്‍ കടലുണ്‌ടി ഖാസിയും മഞ്ചേശ്വരം മള്‌ഹര്‍ ചെയര്‍മാനും ജാമിഅ സഅദിയ്യ അറബിയ്യ വൈസ് പ്രസിഡന്റും സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. 1961 സപ്‌തംബര്‍ 21ന് കോഴിക്കോട് ജില്ലയിലെ കടലുണ്‌ടിയില്‍ ജനിച്ച തങ്ങള്‍ പിതാവ് സയ്യിദ് അഹമ്മദ് ബുഖാരിയില്‍ നിന്നു പ്രാഥമിക മതവിജ്ഞാനം നേടി. കോടമ്പുഴ ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കി. 1983ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി. കാല്‍നൂറ്റാണ്‌ട് കാലം പൊസോട്ട് ജുമാമസ്‌ജിദില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. തൃശൂര്‍ ജില്ലാ സംയുക്ത ജമാഅത്ത് ഖാസിയും മലപ്പുറം മഹ്‌ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി സഹോദരനാണ്.
Sunday, March 7, 2010
മള്ഹര്‍ മീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം.
മഞ്ചേശ്വരം: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ജന്മദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരം മള്ഹര്‍ ഏര്‍പെടുത്തിയമീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം. രാവിലെ നടന്ന തിരൂനബി പ്രകീര്‍ത്തനസദസ്സിന്റെ ഉല്‍ഘാടന കര്‍മ്മം അഖിലേന്ത്യ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിരപ്രകീര്‍ത്തനസദസ്സിന്ന് നേത്ര്ത്വം നല്‍കി.മള്ഹര്‍ ദ അവാ കോളേജ് വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിന്‍ ഇസ്മായില്‍ ഹാദി തങ്ങള്‍ പയോട്ട തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജത്സെ മീലാദിന്റെ ഭാഗമായി ബുര്‍ധ ആസ്വാദനം,പ്രാസ്ഥാനിക കൂട്ടായ്മ ഹുബ്ബുറസൂല്‍ പ്രഭാഷണം എന്നീ പരിപാടികളും മഗ്‌രിബിന്ന് ശേഷം നടക്കൂന്ന വാര്‍ഷിക സ്വലാത്തോടെയും തബറ്‌റുക് വിതരണത്തോട് കൂടെയും രാത്രി സമാപിക്കൂം.
Wednesday, March 3, 2010
മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാഴ്ച സമാപിക്കും
MALHAR MEELAD JALSA 2010
DATE : 07/03/2010 SUNDAY
TIME : 10:00 AM TO 10:00 PM
മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാഴ്ച സമാപിക്കും
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ യുടെ സമാപനവും സ്വലാത്ത് വാര്‍ഷികവും മാര്‍ച്ച് 7 ഞായറാഴ്ച ഹൊസങ്കടി ബുഖാരി കൊമ്പൊണ്ടില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ നടക്കും മള്ഹര് മീലാദ് ജല്സയുടെ സമാപനത്തിന്റെയും വാര്ഷിക സ്വലാത്ത് സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് സ്നേഹ സന്ദേശയാത്ര നാളെ തുടങ്ങും. വെള്ളിയാഴ്ച ജുമുഅക്കുശേഷം ഉദ്യാവരം മഖാം പരിസരത്ത് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്ബുഖാരി ജാഥാ ക്യാപ്റ്റന് ഹാരിസ് ഹനീഫിക്ക് പതാകകൈമാറും. മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 7.30ന് കടമ്പാറില് സമാപിക്കും. ഹൈദര് സഖാഫി കുഞ്ചത്തൂര്, അബ്ദുസ്സലാം ബുഖാരി, സിദ്ദീഖ് കോളിയൂര്, ഹസ്സന്കുഞ്ഞി ഗുവദപ്പടുപ്പ് തുടങ്ങിയവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിക്കും. യാത്ര നാളെ ശനി രാവിലെ 9.30ന് ഉപ്പളയില് നിന്നും പുനരാരംഭിക്കും. വൊര്ക്കാടി, മീഞ്ച, മംഗല്പാടി പഞ്ചായത്തുകളിലെ 25 ഓളം യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 6.30ന് ഹൊസങ്കടിയില് സമാപിക്കും.
DATE : 07/03/2010 SUNDAY
TIME : 10:00 AM TO 10:00 PM
മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാഴ്ച സമാപിക്കും
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ യുടെ സമാപനവും സ്വലാത്ത് വാര്‍ഷികവും മാര്‍ച്ച് 7 ഞായറാഴ്ച ഹൊസങ്കടി ബുഖാരി കൊമ്പൊണ്ടില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ നടക്കും മള്ഹര് മീലാദ് ജല്സയുടെ സമാപനത്തിന്റെയും വാര്ഷിക സ്വലാത്ത് സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് സ്നേഹ സന്ദേശയാത്ര നാളെ തുടങ്ങും. വെള്ളിയാഴ്ച ജുമുഅക്കുശേഷം ഉദ്യാവരം മഖാം പരിസരത്ത് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്ബുഖാരി ജാഥാ ക്യാപ്റ്റന് ഹാരിസ് ഹനീഫിക്ക് പതാകകൈമാറും. മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 7.30ന് കടമ്പാറില് സമാപിക്കും. ഹൈദര് സഖാഫി കുഞ്ചത്തൂര്, അബ്ദുസ്സലാം ബുഖാരി, സിദ്ദീഖ് കോളിയൂര്, ഹസ്സന്കുഞ്ഞി ഗുവദപ്പടുപ്പ് തുടങ്ങിയവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിക്കും. യാത്ര നാളെ ശനി രാവിലെ 9.30ന് ഉപ്പളയില് നിന്നും പുനരാരംഭിക്കും. വൊര്ക്കാടി, മീഞ്ച, മംഗല്പാടി പഞ്ചായത്തുകളിലെ 25 ഓളം യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 6.30ന് ഹൊസങ്കടിയില് സമാപിക്കും.
Friday, February 26, 2010
മള്‌ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമി നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു
മഞ്ചേശ്വരം: പ്രവാചകര്‍ തിരുനബി (സ)യുടെ തിരുപ്പിറവിയെ സ്വാഗതം ചെയ്‌ത് ഹൊസങ്കടി മള്‌ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, ബി.എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, സി.അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി തലക്കി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്‌ബുല്ല തളങ്കര, റഫീഖ് മൊഗറടുക്ക, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉസ്‌മാന്‍ ഹാജി പൊസോട്ട്, ശാഫി സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.റാലിക്ക് സ്ഥലം എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു അഭിവാദ്യമര്‍പ്പിച്ചു. ഹൊസങ്കടിയില്‍ നടന്ന സമാപന സമ്മേളനം അബ്‌ദുര്‍ റശീദ് സഖാഫി സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തി.
Saturday, February 20, 2010
മള്ഹര്‍ മിലാദ് ജല്‍സ; മഹല്ല് കൂട്ടായ്മകള്‍ക്ക് തുടക്കമായി
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ ഭാഗമായുള്ള മഹല്ല് കൂട്ടായ്മകള്‍ക്ക് ഗുഡഗേരിയില്‍ ആവേശകരമായ തുടക്കം. സംഗമം മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ഹാഫിള് യഹ്ഖൂബ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ബാസ് ഗുഡഗേരി, ഫരീദ് ഗുഡഗേരി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.പൊന്നങ്കളം മജ്മ ഇലും, ചള്ളങ്കയം ജുമാ മസ്ജിദ് അങ്കണത്തിലും, മജ്ബയല്‍ കൊഡ്ഡ ജുമാ മസ്ജിദിലും, കണ്ണാട്ടിപ്പാറ മഹല്ല് അങ്കണത്തിലും, ബൊര്‍മാറിലും, മദങ്കാറിലും, മുടിമാറിലും തുടങ്ങിയ സ്ഥലങ്ങളില്‍ മള്ഹര്‍ മിലാദ് ജല്‍സ; മഹല്ല് കൂട്ടായ്മയും നടന്നു. വിവിധ സ്ഥലങ്ങളില്‍ സയ്യിദ് ജലാലുദ്ദീന് അല്‍ബുഖാരി, അബ്ദുസ്സലാം ബുഖാരി, ബേക്കല്‍ അഹ്മദ് മുസ്ലിയാര്‍, ഹാഫിള് യഹ്ഖൂബ് സഅദി, സയ്യിദ് ശഹീര്‍ അല്‍ബുഖാരി, അഹ്മദ് കുഞ്ഞി മുസ്ലിയാര്‍ ഉര്‍ണി, ഹാരിസ് ഹനീഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, റഫീഖ് സഅദി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച മഗ് റിബ് നിസ്ക്കാരന്തരം കുഞ്ചത്തൂര്‍ സുന്നി സെന്ററില്‍ കൂട്ടായ്മ നടക്കും. സയ്യിദ് ജലാലുദ്ദീന് അല്‍ബുഖാരി, ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍ക്കും. മാര്‍ച്ച് ഏഴിനകം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 90ല്‍ പരം മഹല്ലുകളില്‍ മദ് ഹുറസൂല്‍ സദസ്സുകള്‍ സംഘടിപ്പിക്കും. മൗലീദ് പരായണം, പ്രഭാഷണം, തബറുക്ക്, തുടങ്ങിയ പരിപാടികളാണ് കുട്ടായ്മയുടെ ഭാഗമായി നടക്കുന്നത്.
Thursday, February 4, 2010
Subscribe to:
Posts (Atom)
