| മള്ഹറിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനം ശ്ലാഖനീയം യു ടി കാദിര്‍ |
പൊസോട്ട്: മത ഭൗതിക വിദ്യാഭ്യാസം നല്‍കി സമൂഹത്തിന് ഔന്നിത്യ പടവുകള്‍ കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുന്ന മള്ഹറിന്റെ വിദ്യാഭ്യാസ വിപ്ലവം ശ്ലാഖനീയമാണെന്നും വിദ്യാ സ്‌നേഹികളുടെ പിന്തുണ മള്ഹറിന്ന് ഉണ്ടാകണമെന്നും യു ടി കാദിര്‍ എം എല്‍ എ പറഞ്ഞു. മള്ഹര്‍ മഹാ സമ്മേളനത്തിന്റെ ഔപചാരിക ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ നിസ്തുലമായ സേവനത്തിന് ശക്തി പകരാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. |
![]() ![]() |
Saturday, April 30, 2011
Thursday, April 28, 2011
മള്ഹര്‍ ദശവാര്‍ഷികാഘോഷത്തിന് കൊടിയുയര്‍ന്നു
മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ കൊടിയുയര്‍ന്നു. നൂറുകണക്കിനു പണ്ഡിതരും വിദ്യാര്‍ത്ഥികളും നാട്ടുകാരും നിറഞ്ഞു നിന്ന ആത്മീയന്തരീക്ഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയാണ് പതാക ഉയര്‍ത്തിയത്. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ഉജിറ, പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, സിഅബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പൊസോട്ട് മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി. പൊസോട്ട് നിന്നാരംഭിച്ച വിളംബര ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി മള്ഹര്‍ പരിസരത്ത് സമാപിച്ചു. സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പ്രഥമ ദിവസം റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി. പ്രഭാഷണം 28ന് സമാപിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടന സമ്മേളനം. അന്ന് രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നതൃത്വം നല്‍കും. 30ന് പഠന സംഗമങ്ങളും മെയ് 1ന് സമാപന പൊതു സമ്മേളനവും നടക്കും.
|
മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും
മള്ഹര്‍ ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണവും |
|
Wednesday, April 20, 2011
| മള്ഹര്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അജ്മീര്‍ ശരീഫില്‍ നിന്നും |
മഞ്ചേശ്വരം: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ് ലാമിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി 10 വര്‍ഷം പിന്നിടുന്ന മള്ഹര്‍ നൂരില്‍ ഇസ്ലാമിത്തഅ്‌ലീമി എന്ന മഹത്തായ സ്ഥാപനത്തിന്റെ ദശവാര്‍ഷികം 2011 ഏപ്രില്‍ 29,30, മെയ് 1 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിനു ഉയര്‍ത്താനുള്ള പതാക ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ശരീഫില്‍ അന്തി വിശ്രമം കെള്ളുന്ന അസ്സയ്യിദ് മൊഈനുദ്ധീന്‍ ചിശ്തി അജ്മീരി അവര്‍കളുടെ ദര്‍ഗ്ഗാ ശരീഫില്‍ പുതപ്പിച്ച് സമസ്തയുടെ തിവര്‍ണ്ണ പതാക പ്രമുഖ പണ്ഡിതന്മാരുടെ സാനിധ്യത്തില്‍ കൈമാറും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുല്ലാര, ഹംസകോയ ബാഖവി കടലുണ്ടി, അബ്ദുല്ല മദനി കെ.സി റോഡ്, സൈനുല്‍ ഹാബിദ് സഖാഫി മടിക്കെരി എന്നിവര്‍ പതാക ഏറ്റുവാങ്ങി ഡല്‍ഹി അസ് റത്ത് നിസാമുദ്ധീന്‍ വലിയുള്ളായി മറ്റു വിവിധ മഹാന്മാരുടെ കേന്ദ്രങ്ങള്‍ സിയാറത്ത് ചെയ്ത് മംഗലാപുരത്ത് നിന്ന് സയ്യിദന്മാരുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്ന്! ഉള്ളാള്‍ സയ്യിദ് മദനി തങ്ങളുടെ മഖമിനെ പുതപ്പിച്ച് 26ന് വൈകുന്നേരം 4മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അവര്‍ക്കള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും. |
മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും
മള്ഹര്‍ ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണവും |
|



ദോഹ: കാസറകോട് ജില്ലാ എസ്.വൈ.എസ്സും മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മാസാന്ത സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖാ മജ് ലിസ്സ് 22-04-11 വെള്ളിയാഴ്ച ജുമഅയ്ക്കു ശേഷം ഹസനിയ്യയില്‍ മുഗ്ലിനിയ്യ-ദോഹ യില്‍ വെച്ച് നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ച് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്, നജ് മാ അബ്ദുല്ല മുസ്ലിയാര്‍, സിറാജുദ്ധീന്‍ തലക്കടത്തൂര്‍, മുഹമ്മദ് പച്ചംബ് ള്ള എന്നിവരുടെ പേരിലുള്ള അനുസ്മരണവും മള്ഹര്‍ ദശവാര്‍ഷിക മഹാസമ്മേളന പ്രചരണവും നടക്കും പരിപാടിയില്‍ പ്രമുഖ പണ്ഢിതന്മാര്‍ സംബന്ധിക്കും.