Saturday, May 1, 2010

കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല്‌ ഖാസിയായി പൊസോട്ട്‌ തങ്ങള്‍ മെയ്‌ നാലിന്‌ ചുമതലയേല്‍ക്കും

കുമ്പള: മഞ്ചേശ്വരം-കുമ്പള മേഖലാ പരിധിയിലെ വിവിധ മഹല്ല്‌ ജമാഅത്തുകള്‍ ചേര്‍ന്ന്‌ സംയുക്ത മഹല്ല്‌ ജമാഅത്തിന്‌ രൂപം നല്‍കി. കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത്‌ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി മെയ്‌ നാലിന്‌ വൈകിട്ട്‌ ചുമതലയേല്‍ക്കും. കുമ്പളയില്‍ നടക്കുന്ന ബൈഅത്ത്‌ ചടങ്ങില്‍ മഹല്ല്‌ പ്രതിനിധികള്‍ പൊസോട്ട്‌ തങ്ങളെ ഔദ്യോഗികമായി ബൈഅത്ത്‌ ചെയ്യും.
സംയുക്ത മഹല്ല്‌ രൂപവത്‌കരണ കണ്‍വെന്‍ഷന്‍ ആലംപാടി എ എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ഇസ്സുദ്ദീന്‍ സഖാഫി കുമ്പള, അബ്‌ദുറഹ്‌മാന്‍ അഹ്‌സനി, അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ മഞ്ചേശ്വരം, മുബാറക്‌ അബ്ബാസ്‌ ഹാജി, അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്‌ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.
സംയുക്ത ജമാഅത്ത്‌ കമ്മിറ്റി രക്ഷാധികാരികളായി സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ്‌ പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, എ എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍ ആലംപാടി, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്‌ലിയാര്‍ എന്നിവരെയും ഭാരവാഹികളായി സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍(പ്രസി.), മുബാറക്‌ അബ്‌ദുല്ലക്കുഞ്ഞി ഹാജി, അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോളിയൂര്‍, എം എസ്‌ അബ്‌ദുല്ല ബാഡൂര്‍, മൊയ്‌തു ഹാജി കളത്തൂര്‍ (വൈസ്‌പ്രസി.), എ കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പി ഇബ്‌റാഹിം പുത്തിഗെ, പി എ മുഹമ്മദ്‌ മാസ്റ്റര്‍ ചള്ളങ്കയം, ബശീര്‍ പുളിക്കൂര്‍ (ജോ.സെക്ര.), എം അന്തുഞ്ഞി മൊഗര്‍ (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
പൊസോട്ട്‌ തങ്ങള്‍ നിലവില്‍ ചാലിയം, ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല്‌ ഖാസിസ്ഥാനങ്ങള്‍ വഹിക്കുന്നു. എസ്‌ വൈ എസ്‌ സംസ്ഥാന ഉപാധ്യക്ഷന്‍, മള്‌ഹര്‍ ചെയര്‍മാന്‍, സഅദിയ്യ വൈസ്‌ പ്രസിഡന്റ്‌, സമസ്‌ത ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.

Wednesday, April 28, 2010

മള്ഹറില്‍ സ്വലാത്ത് ഹല്‍ഖ ഇന്ന്; ആയിരങ്ങള്‍ സംബന്ധിക്കും

മഞ്ചേശ്വരം: പൊസോട്ട് മള്ഹര്‍ സ്വലാത്ത് ഹല്‍ഖ ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് നേൃത്വം നല്‍കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം ഉത്‌ബോധനം നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉജിറ, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കൊന്നാര, സയ്യിദ് അബ്ദുറഹ്മാന്‍ സഹീര്‍ അല്‍ബുഖാരി, ബശീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ സംബന്ധിക്കും.

SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ നടന്ന പതാക ഉയര്‍ത്തല്‍

SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ സയ്യിദ് ജലാ​‍ലുദ്ദീന്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഷഹീര്‍ തങ്ങള്‍ , അബ്ദുല്‍സലാം അല്‍ ബുഖാരി , ഹാഫിസ് യാക്കൂബ് അല്‍ സഅദി തുടങ്ങിയവര്‍ സംബന്തിച്ചു.

Wednesday, March 17, 2010

സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ഖാസി

കാസര്‍കോട്: ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌ വ്യാഴാഴ്ച ചുമതലയേല്‍ക്കും. വൈകീട്ട്‌ മൂന്നിന്‌ കുണ്‌ടംകുഴി ജുമാമസ്‌ജിദ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്നാണ്‌ പൊസോട്ട്‌ തങ്ങളെ ഖാസിയായി നിയമിച്ചത്‌. പാണക്കാട്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍ തലപ്പാവ്‌ അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി, എം അലികുഞ്ഞി മുസ്‌ലിയാര്‍‍, ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍‍, സി.എം അബൂബക്കര്‍ ഹാജി സംബന്ധിക്കും.
സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി പൊസോട്ട്‌ നിലവില്‍ കടലുണ്‌ടി ഖാസിയും മഞ്ചേശ്വരം മള്‌ഹര്‍ ചെയര്‍മാനും ജാമിഅ സഅദിയ്യ അറബിയ്യ വൈസ്‌ പ്രസിഡന്റും സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌. 1961 സപ്‌തംബര്‍ 21ന്‌ കോഴിക്കോട്‌ ജില്ലയിലെ കടലുണ്‌ടിയില്‍ ജനിച്ച തങ്ങള്‍ പിതാവ്‌ സയ്യിദ്‌ അഹമ്മദ്‌ ബുഖാരിയില്‍ നിന്നു പ്രാഥമിക മതവിജ്ഞാനം നേടി. കോടമ്പുഴ ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കി. 1983ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി. കാല്‍നൂറ്റാണ്‌ട്‌ കാലം പൊസോട്ട്‌ ജുമാമസ്‌ജിദില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. തൃശൂര്‍ ജില്ലാ സംയുക്ത ജമാഅത്ത്‌ ഖാസിയും മലപ്പുറം മഹ്‌ദിന്‍ ചെയര്‍മാനുമായ സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി സഹോദരനാണ്‌.

Sunday, March 7, 2010

മള്ഹര്‍ മീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം.

മഞ്ചേശ്വരം: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ജന്മദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരം മള്ഹര്‍ ഏര്‍പെടുത്തിയമീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം. രാവിലെ നടന്ന തിരൂനബി പ്രകീര്‍ത്തനസദസ്സിന്റെ ഉല്‍ഘാടന കര്‍മ്മം അഖിലേന്ത്യ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിരപ്രകീര്‍ത്തനസദസ്സിന്ന് നേത്ര്ത്വം നല്‍കി.മള്ഹര്‍ ദ അവാ കോളേജ് വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിന്‍ ഇസ്മായില്‍ ഹാദി തങ്ങള്‍ പയോട്ട തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജത്സെ മീലാദിന്റെ ഭാഗമായി ബുര്‍ധ ആസ്വാദനം,പ്രാസ്ഥാനിക കൂട്ടായ്മ ഹുബ്ബുറസൂല്‍ പ്രഭാഷണം എന്നീ പരിപാടികളും മഗ്‌രിബിന്ന് ശേഷം നടക്കൂന്ന വാര്‍ഷിക സ്വലാത്തോടെയും തബറ്‌റുക് വിതരണത്തോട് കൂടെയും രാത്രി സമാപിക്കൂം.

Wednesday, March 3, 2010

മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാ​‍ഴ്ച സമാപിക്കും

MALHAR MEELAD JALSA 2010
DATE : 07/03/2010 SUNDAY
TIME : 10:00 AM TO 10:00 PM
മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാ​‍ഴ്ച സമാപിക്കും
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ യുടെ സമാപനവും സ്വലാത്ത് വാര്‍ഷികവും മാര്‍ച്ച് 7 ഞായറാ​‍ഴ്ച ഹൊസങ്കടി ബുഖാരി കൊമ്പൊണ്ടില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ നടക്കും മള്ഹര് മീലാദ് ജല്സയുടെ സമാപനത്തിന്റെയും വാര്ഷിക സ്വലാത്ത് സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് സ്നേഹ സന്ദേശയാത്ര നാളെ തുടങ്ങും. വെള്ളിയാഴ്ച ജുമുഅക്കുശേഷം ഉദ്യാവരം മഖാം പരിസരത്ത് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്ബുഖാരി ജാഥാ ക്യാപ്റ്റന് ഹാരിസ് ഹനീഫിക്ക് പതാകകൈമാറും. മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 7.30ന് കടമ്പാറില് സമാപിക്കും. ഹൈദര് സഖാഫി കുഞ്ചത്തൂര്, അബ്ദുസ്സലാം ബുഖാരി, സിദ്ദീഖ് കോളിയൂര്, ഹസ്സന്കുഞ്ഞി ഗുവദപ്പടുപ്പ് തുടങ്ങിയവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിക്കും. യാത്ര നാളെ ശനി രാവിലെ 9.30ന് ഉപ്പളയില് നിന്നും പുനരാരംഭിക്കും. വൊര്ക്കാടി, മീഞ്ച, മംഗല്പാടി പഞ്ചായത്തുകളിലെ 25 ഓളം യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 6.30ന് ഹൊസങ്കടിയില് സമാപിക്കും.

Friday, February 26, 2010

മള്‌ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമി നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു

മഞ്ചേശ്വരം: പ്രവാചകര്‍ തിരുനബി (സ)യുടെ തിരുപ്പിറവിയെ സ്വാഗതം ചെയ്‌ത്‌ ഹൊസങ്കടി മള്‌ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി, സയ്യിദ്‌ ജലാലുദ്ദീന്‍ അല്‍ ബുഖാരി, ബി.എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, സി.അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി തലക്കി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ്‌ സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്‌ബുല്ല തളങ്കര, റഫീഖ്‌ മൊഗറടുക്ക, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉസ്‌മാന്‍ ഹാജി പൊസോട്ട്‌, ശാഫി സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റാലിക്ക്‌ സ്ഥലം എം.എല്‍.എ. സി.എച്ച്‌ കുഞ്ഞമ്പു അഭിവാദ്യമര്‍പ്പിച്ചു. ഹൊസങ്കടിയില്‍ നടന്ന സമാപന സമ്മേളനം അബ്‌ദുര്‍ റശീദ്‌ സഖാഫി സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തി.