| ഭീകരതയുടെ പേരിലുള്ള ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകണം: നൂറുല്‍ ഉലമ എം.എ ഉസ്താദ് |
പുത്തിഗ : ഭീകര വിരുദ്ധ വേട്ടയുടെ പേരില്‍ വന്‍ശക്തിക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന തല തിരിഞ്ഞ നയങ്ങളാണ് ലോകത്ത് ഭീകരതയും തീവ്രവാദവും വളരാന്‍ കാരണമായതെന്ന് ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ കാലങ്ങളായി ഫലസ്തീന്‍ മക്കള്‍ക്കു നേരെ നടത്തി കൊണ്ടിരിക്കുന്ന ഭീകരതയ്ക്ക് അമേരിക്കയും കൂട്ടാളികളും എല്ലാ ഒത്താശകളും ചെയ്യുന്നു. അക്രമത്തിനിരയാകുന്ന ഫലസ്തീനിലെ ചെറുപ്പക്കാര്‍ നടത്തുന്ന ചെറുത്ത് നില്‍പുകളെ ഭീകരതയായി മുദ്രകുത്തുന്നു. അമേരിക്കയുടെ കുതന്ത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ നേതൃത്വം പോലും പിന്തുണ നല്‍കുന്നത് ഖേദകരമാണ്. നമ്മുടെ രാജ്യത്തും ഈ ഇരട്ടത്താപ്പ് പ്രകടമാവുന്നത് ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്. ഗുജറാത്തിലടക്കം ന്യൂന പക്ഷ വിഭാഗത്തിനെതിരെ നടന്ന വംശ ഹത്യയും അതിക്രമങ്ങളും ഭീകരതയാണെന്ന് സമ്മതിക്കാന്‍ ഭരണകൂടം തയ്യാറാകാത്തതാണ് ഇവിടെ തീവ്രവാദ നീക്കങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. വിവരമില്ലാത്ത ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വം കാരണമാകുന്നതായി നൂറുല്‍ ഉലമ പറഞ്ഞു. തീവ്രവാദത്തിന്റെ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിന് പകരം കോലാഹലങ്ങള്‍ ഉണ്ടാക്കി സമൂഹത്തെ മൊത്തം പ്രതികകൂട്ടില്‍ നിര്‍ത്തുന്ന നടപടി ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. വര്‍ധിച്ചു വരുന്ന തീവ്ര ചിന്തയില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ മുഹിമ്മാത്ത്, സഅദിയ്യ പോലുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പാഠ്യ പദ്ധതിക്ക് കഴിയുമെന്ന് നൂറുല്‍ ഉലമ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നല്കിയ താത്കാലിക സമൃദ്ധി ധൂര്‍ത്തിന് ഉപയോഗിക്കാതെ കുടുംബത്തിന്റെയും നാടിന്റെയും ഭദ്രതയ്ക്ക് കരുതലായി നില്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് എം.എ ഉസ്താദ് ഓര്‍മിപ്പിച്ചു. |
![]() ![]() |
Friday, July 30, 2010
| മുഹിമ്മാത്തില്‍ ആണ്ട് നേര്‍ച്ചക്ക് കൊടി ഉയര്‍ന്നു. |
കാസര്‍കോട് : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയക്ക് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ കൊടി ഉയര്‍ന്നു. ഇനി രണ്ട് നാള്‍ മുഹിമ്മാത്തു പരിസരവും ആത്മീയതയുടെ നിറവില്‍. ആയിരത്തിലേറെ വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി തുടങ്ങിയവര്‍ പങ്കോടുത്തു. വ്യാഴാഴ്ച വൈകിട്ട് ഇച്ചിലംകോട് മഖാം സിയാറത്തിനു ശേഷം കുമ്പളയില്‍ നിന്നും വിളംബരമായാണ് പ്രവര്‍ത്തകരും നേതാക്കളും മുഹിമ്മാത്ത് നഗറിലെത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനു പേര്‍ വിളംബരത്തില്‍ കണ്ണികളായി. പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ നിര്‍വഹിച്ചു. ഉച്ചയക്ക് നടന്ന സാംസ്‌കാരിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ, സിറാജ് ദുബൈ എഡിഷന്‍ ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം, കുഞ്ഞാമു മാസ്റ്റര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന സ്വലാത്ത് മജ്‌ലിസില്‍ ആയിരങ്ങള്‍ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. മുഹിമ്മാത്ത്‌സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ നടക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം നടത്തും. പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളന ത്തോടെടെ സമാപിക്കും. പതിനായിരം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ പാകത്തില്‍ കൂറ്റന്‍ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. |
![]() ![]() |
Friday, July 23, 2010
| ഇശല്‍ മഴ 2010 : ഫൈനല്‍ മത്സരം ജൂലൈ 24 ന് |
കുമ്പള: കേരളത്തിലെയും കര്‍ണാടകയിലെയും മാപ്പിളപ്പാട്ടുപ്രേമികള്‍ക്കുവേണ്ടി മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സര്‍ഗോത്സവ് -ഇശല്‍ മഴ -2010 ഫൈനല്‍ റൗണ്ട ് മത്സരം നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ആറ് ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ കര്‍ണ്ണാടകയിലെ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തിലേക്ക യോഗ്യത നേടിയിട്ടുണ്ട്. സനദ് ദാന സമ്മേളന ഭാഗമായാണ് ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം സംഖടിപ്പിച്ചിരിക്കുന്നത്. ഇസ്മാഈല്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ ഓണ്‍ ലൈന്‍ ജൂറി, പ്രേക്ഷകസന്ദേശം തുടങ്ങിയവ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.വിജയികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും. കാസറഗോഡിലെ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ റൗണ്ടിലെ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10.30 ന് മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആദം സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി മാണിമൂല, മുഹ് യിദ്ധീന്‍ ഹിമമി ചേരൂര്‍, എ കെ സഅദി ചുള്ളിക്കാനം, അബ്ദുസ്സലാം ഐഡിയ, ലത്തീഫ് പള്ളത്തടുക്ക, ബശീര്‍ പുളിക്കൂര്‍, ശുകൂര്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു. |
| മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും |
പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. |
മതമറിയാത്തവര്‍ മതം പറയുന്നത് ആപത്ത്: S.S.F
മുള്ളേരിയ: മതത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് മതാചര്യരെ നിന്ദിക്കുന്നതെന്നും അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സര്‍വ്വ മതങ്ങളും മനുഷ്യനന്മയാണ് വിഭാവനം ചെയ്യുന്നത്. അശാന്തിയും അക്രമവും അഴിച്ചുവിടാന്‍ ഒരു മതവും അനുവദിക്കുന്നില്ല. മതാനുയായികള്‍ മതാചര്യര്‍ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സമകാലിക കേരളത്തില്‍ നടമാടുന്ന സര്‍വ്വ പ്രതിസന്ധികള്‍ക്കും അറുതി വരുമെന്നും യോഗം വിലയിരുത്തി. മതമറിയാത്തവര്‍ മതം പറയാന്‍ തുടങ്ങിയാല്‍ അത്യാവല്‍കാരമാണ് ഫലമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗം ജമാലുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍സലാം സഅദി അധ്യക്ഷത വഹിച്ചു.
| ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും |
കാരന്തൂര്‍: പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആസ്പദമാക്കി നടന്ന ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും മര്‍കസില്‍ നടന്നു. ജനറല്‍ മനേജര്‍ സി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കോട്ടൂര്‍ കഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദറൂസ് മുസ് ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദ് അഹ്‌സനി പകര, അലവി സഖാഫി കൊളത്തൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സംബന്ധിക്കും. തൗഹീദ് ഒരു പഠനം എന്ന വിഷയത്തില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും ഹദീസ് പ്രാധാന്യവും പ്രാമാണികതയും എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ക്‌ളാസെടുക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇമാം ബുഖാരിയുടെ ചരിത്ര ജീവിതത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച 'ഇമാം ബുഖാരി ചരിത്ര ജീവിതം രചനാ സംവേദനം' എന്ന കൃതി സംഗമത്തില്‍ പ്രകാശനം ചെയ്യും. |
| സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം: വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. |
സഅദാബാദ്: വിശുദ്ധ റമസാനില്‍ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഘടനാ പ്രതിനിധികളുടെയും സഹകാരികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍) സുലൈമാന്‍ കരിവെളളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക, അബ്ദുല്‍ ഹകീം കോഴിത്തിടില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പളളി, മൊയ്തു ഹാജി അല്‍ മദീന, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ൈവ. ചെയര്‍മാന്‍) അയ്യൂബ്ഖാന്‍ സഅദി കൊല്ലം (കണ്‍വീനര്‍) ഇസ്മായില്‍ സഅദി പാറപ്പളളി, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തോട്ടം (ജോ. കണ്‍വീനര്‍) കാപ്ടന്‍ ശരീഫ് കല്ലട്ര (ട്രഷറര്‍) വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി : പ്രചാരണം :കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ചെയര്‍മാന്‍) ഹമീദ് പരപ്പ (കണ്‍വീനര്‍) ഫുഡ്: സി അബ്ദുല്ല ഹാജി (ചെയര്‍മാന്‍) അബ്ദുല്ല ഹാജി കളനാട് (കണ്‍) ലൈറ്റ് & സൗ്: ശാഫി ഹാജി ബേവിഞ്ച സി എച്ച് ഇഖ്ബാല്‍ സ്വികരണം: എ ബി മൊയ്തു സഅദി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മീഡിയ സെല്‍: ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി വെബ് സൈറ്റ്: സലാം ഐഡിയ, സലീം കോപ്പ എന്നിവരെയും അബ്ദുല്‍ ഹമീദ് മൗലവിയെ കോഡിനേറ്ററായും ചിയ്യൂര്‍ അബ്ദുല്ല സഅദിയെ അസി. കോഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കണ്‍വീനര്‍മാരായി കരീം സഅദി മുട്ടം, യൂസുഫ് അലി സഅദി കോഴിക്കോട്, ജഅഫര്‍ സഅദി അച്ചൂര്‍, യൂസുഫ് സഅദി മലപ്പുറം, ജുബൈര്‍ സഅദി ഒതളുര്‍, ഹകീം സഅദി കൊല്ലം, അലി സഅദി കൊടക്, അശ്‌റഫ് സഅദി മല്ലൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്്, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി്, എം അന്തുഞ്ഞി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. |



