നെല്ലിക്കുത്ത് ഇസ് മാഈല്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു |
|
. |
Sunday, April 3, 2011
മലപ്പുറം ജില്ലാ സംയുക്ത ഖാസി നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്‌ല്യാര്‍ അന്തരിച്ചു.
മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത ഖാളിയും കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രിന്‍സിപ്പലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാപ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുസ്‌ല്യാരകത്ത് അഹമ്മദ് മുസ്‌ല്യാരാണ് പിതാവ്. ജനനം 1939ല്‍. മാതാവ് മറിയം ബിവി.ഏഴാം വയസ്സില്‍ ഉപ്പ മരിച്ചു. പിന്നീട് ഉമ്മയുടെ പരിചരണത്തില്‍ വളര്‍ന്ന് മഹാപ്രതിഭയായി. ഇസ്മാഈല്‍ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലും ഒരു കഥയുണ്ട്. ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈല്‍. 1921ല്‍ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത് സമരത്തില്‍ ആലിമുസ്‌ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാരെ അറസ്റ്റു ചെയ്യാന്‍ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാണ് ആ ദേശാഭിമാനി രക്തസാക്ഷിയായത്. ആ സ്മരണ നിലനിര്‍ത്താനാണ് അഹ്മദ് എന്നവര്‍ തന്റെ മകന് ഇസ്മാഈല്‍ എന്ന പേരുനല്‍കിയത്.
നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്‌റസയില്‍ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്‌കൂളിലും പഠിച്ചു. 12ാം വയസ്സില്‍ നിലമ്പൂര്‍ ചന്തക്കുന്നിലാണ് ആദ്യമായി ദര്‍സില്‍ ചേരുന്നത്. അമ്മാവന്‍ നെല്ലിക്കുത്ത് കോട്ടക്കുത്ത് കുഞ്ഞസ്സന്‍ ഹാജിയായിരുന്നു ഉസ്താദ്.
ശഷം ഉസ്താദ് കിടങ്ങയത്തേക്ക് മാറിയപ്പോള്‍ കൂടെ പോയി. ആവര്‍ഷം ഏതാനും മാസങ്ങള്‍ ഉസ്താദിന് ദര്‍സില്ലാതിരുന്നപ്പോള്‍ വെട്ടിക്കാട്ടിരിയില്‍ വള്ളുവങ്ങാട് ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ഉസ്താദ് കുഞ്ഞസ്സന്‍ ഹാജി പുല്ലാരയില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ ഉസ്താദിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അവിടെ മൂന്ന് വര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നഹ്‌വില്‍ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത് ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതന്‍ കാട്ടുകണ്ടന്‍കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ വെട്ടത്തൂരിലെ ദര്‍സില്‍ ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട് കെ.കെ എന്നറിയപ്പെട്ട പണ്ഡിതന്‍ ഈ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകനാണ്. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഫള്ഫരി(കുട്ടി)മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്.
ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ്പ്രിന്‍സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ്പ്രിന്‍സിപ്പലുമായിരുന്നു.
വഹാബികളുടെ അത്തൗഹീദിന് ഭതൗഹീദ് ഒരു സമഗ്രപഠനം’ എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ഭമിര്‍ഖാതുല്‍ മിശ്കാത്’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്.

ഏഴാം വയസ്സില്‍ ഉപ്പ മരിച്ചു. പിന്നീട് ഉമ്മയുടെ പരിചരണത്തില്‍ വളര്‍ന്ന് മഹാപ്രതിഭയായി. ഇസ്മാഈല്‍ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലും ഒരു കഥയുണ്ട്. ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈല്‍. 1921ല്‍ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത് സമരത്തില്‍ ആലിമുസ്‌ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാരെ അറസ്റ്റു ചെയ്യാന്‍ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാണ് ആ ദേശാഭിമാനി രക്തസാക്ഷിയായത്. ആ സ്മരണ നിലനിര്‍ത്താനാണ് അഹ്മദ് എന്നവര്‍ തന്റെ മകന് ഇസ്മാഈല്‍ എന്ന പേരുനല്‍കിയത്.
നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്‌റസയില്‍ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്‌കൂളിലും പഠിച്ചു. 12ാം വയസ്സില്‍ നിലമ്പൂര്‍ ചന്തക്കുന്നിലാണ് ആദ്യമായി ദര്‍സില്‍ ചേരുന്നത്. അമ്മാവന്‍ നെല്ലിക്കുത്ത് കോട്ടക്കുത്ത് കുഞ്ഞസ്സന്‍ ഹാജിയായിരുന്നു ഉസ്താദ്.
ശഷം ഉസ്താദ് കിടങ്ങയത്തേക്ക് മാറിയപ്പോള്‍ കൂടെ പോയി. ആവര്‍ഷം ഏതാനും മാസങ്ങള്‍ ഉസ്താദിന് ദര്‍സില്ലാതിരുന്നപ്പോള്‍ വെട്ടിക്കാട്ടിരിയില്‍ വള്ളുവങ്ങാട് ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ഉസ്താദ് കുഞ്ഞസ്സന്‍ ഹാജി പുല്ലാരയില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ ഉസ്താദിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അവിടെ മൂന്ന് വര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നഹ്‌വില്‍ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത് ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതന്‍ കാട്ടുകണ്ടന്‍കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ വെട്ടത്തൂരിലെ ദര്‍സില്‍ ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട് കെ.കെ എന്നറിയപ്പെട്ട പണ്ഡിതന്‍ ഈ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകനാണ്. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഫള്ഫരി(കുട്ടി)മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്.
ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ്പ്രിന്‍സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ്പ്രിന്‍സിപ്പലുമായിരുന്നു.
വഹാബികളുടെ അത്തൗഹീദിന് ഭതൗഹീദ് ഒരു സമഗ്രപഠനം’ എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ഭമിര്‍ഖാതുല്‍ മിശ്കാത്’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്.
Sunday, March 6, 2011
മള്ഹര്‍ ദശവാര്‍ഷിക സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം നാളെ (08/03/2011)
Tuesday, February 1, 2011
പൊസോട്ട് തങ്ങള്‍ക്ക് മസ്ക്കറ്റില്‍ ഉജ്ജ്വല സ്വീകരണം |
|
Monday, January 31, 2011
| മള്ഹര്‍ ദശവാര്‍ഷിക പ്രഖ്യാപനം 12 ന് ഉപ്പളയില്‍ |
മഞ്ചേശ്വരം : കാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി ഗ്രാമത്തില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യം വെച്ച് 2000 ല്‍ തുടക്കം കുറിച്ച മള്ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 12 ന് ശനിയാഴ്ച ഉപ്പള മരിക്കെ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ശൈഖുനാ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എറഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമ്മേളന പ്രഖ്യാപനം നടത്തും. പ്രഖ്യാപന സമ്മേളന വിജയത്തിനായ് സി. അബ്ദുല്ല മുസ്‌ലിയാര്‍ ചെയര്‍മാനും മുഹമ്മദ് സഖാഫി പാത്തൂര്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു ഭാരവാഹികളായി മുഹ്‌യദ്ദീന്‍ സഖാഫി തോക്കെ, ഉസ്മാന്‍ ഹാജി, മുഹമ്മദ് ഹാജി, പള്ളിക്കുഞ്ഞി, അബ്ബാസ് ഹാജി (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, ഹുസൈന്‍ മുസ്‌ലിയാര്‍. ഫൈസല്‍ അഹ്‌സനി, മൊയ്തു മൂസ ഹാജി, (ജോയിന്റ് കണ്‍വീനര്‍) യോഗം സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി, ടി.എം അബൂബകര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാം ബുഖാരി സ്വാഗതവും ഹസ്സന്‍ കുഞ്ഞി നന്ദിയും പറഞ്ഞു. |
| മഅ്ദിന്‍ അക്കാദമിയും മലേഷ്യന്‍ ഇസ്‌ലാമിക് വാഴ്‌സിറ്റിയും സഹകരണ കരായ്യ ഒപ്പുവെച്ചു |
ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷനണ്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയും തമ്മില്‍ വിദ്യാഭ്യാസ വിനിമയത്തിനും ഗവേഷണ മേഖലകളിലെ സഹകരണത്തിനും ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറില്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. സയ്യിദ് അറബി ഐദീദും മഅ്ദിന്‍ ചെയയ്യമാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ഒപ്പുവെച്ചു. ലോകതലത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രശസ്ത കലാലയങ്ങളിലൊന്നായ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഇഗ്ല്യയിലെ ഒരു സ്ഥാപനവുമായി ഒപ്പുവെ ക്കുന്ന ആദ്യകരാറാണിത്. മലേഷ്യന്‍ സര്‍ക്കാറിന്റെയും 57 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോച്ചഫറന്‍സിന്റെയും (ഒ.ഐ.സി) സംയുക്ത സംരംഭമായി 1983ലാണ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നത്. 153 കുട്ടികളായിരുന്നു ആദ്യ അഡ്മിഷന്‍. 120 രാജ്യങ്ങളിണ്‍ നിന്നായി 7000 പേരുള്‍പ്പെടെ 30,000 കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ട്. 700 ഏക്കര്‍ വി ശാലമായ കാമ്പസിലെ 1300 അക്കാദമിക് ജീവനക്കാര്‍ 70 രാജ്യങ്ങളിണ്‍ നിന്നുള്ളവരാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍, ഗവേഷണം, സംയുക്ത പഠന സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ളതാണ് മഅ്ദിന്‍ അക്കാദമിയുമായുള്ള കരാര്‍. ഇതിലൂടെ, 150 വിവിധ അക്കാദമിക് പ്രോഗ്രമുകളും മികവിന്റെ കേന്ദ്രങ്ങളായ 50 ഫാക്കല്‍റ്റികളുമുള്ള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ പഠനം നടത്തുന്ന തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയിലെ ഒരു സ്ഥാപനവുമായി ധാരണയിലെത്തുന്നത് തങ്ങള്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നതെന്ന് ചടങ്ങിണ്‍ സംസാരിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡയരക്ടര്‍ ഡോ. അറബി ഐദീദ് പറഞ്ഞു. ഈ ചെറിയ തുടത്ഥം പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകളിലേക്ക് രണ്ടു സ്ഥാപനങ്ങളെയും എത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവാരത്തിലും അക്കാദമിക് വൈവിധ്യത്തിലും മുസ്‌ലിം ലോകത്തെ ഏറ്റവും പ്രമുഖ സര്‍വ്വ കലാശാലയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവുന്നത് വളരുന്ന ഇന്ത്യക്ക് കരുത്തു പകരുമെ ന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. ഗവേ ഷണ തലത്തിലും അധ്യയന മേഖലയിലും മൗലികകാഴ്ചപ്പാടു പുലര്‍ത്തുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡയരക്ടര്‍ക്കു പുറമെ വിവിധ ഫാക്കല്‍റ്റികളുടെ തലവന്‍മാരും സംബന്ധിച്ചു. ഡോ. അഹ്മദ് ജമാല്‍ അഹ്മദ് ബഷീര്‍ ബാദി, പ്രൊഫ. അബ്ദുല്‍ ഹസീബ് അന്‍സാരി, പ്രൊഫ. അര്‍ഷദ് ഇസ്‌ലാം, ഡോ. ബശീര്‍ സ്വാല്‍ഹി, മഅ്ദിന്‍ മാനേജിംഗ് കമ്മിറ്റി അംഗം ഹാജി അബ്ദുസ്സമദ്, മുഹമ്മദലി ബാവല്‍, റിസര്‍ച്ച് വേള്‍ഡ് പ്രതിനിധികളായ അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി തുടങ്ങിയവര്‍ സംസാരിച്ചു. 1997ണ്‍ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച്, വിവിധ തലങ്ങളിലായി 10500 കുട്ടി കള്‍ക്ക് വിദ്യാഭ്യാസാവസരം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയുടെ വൈജ്ഞാനിക സംരംഭത്തിന് കരുത്തുപകരുന്നതാണ് മലേഷ്യ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാരക്കിയിട്ടുള്ള ഈ കരാര്‍. കേരളത്തില്‍ നിന്ന് ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന അവസരത്തില്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും കരാര്‍ സഹായകമാവും. |
Saturday, January 29, 2011
മള്ഹറില്‍ അഹ്മദ് അല്‍ സഹ്‌റാന് സ്വീകരണം നല്‍കി

മഞ്ചേശ്വരം : മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃക കാണിച്ച് പ്രശസ്തി നേടിയ മള്ഹര്‍ നൂറില്‍ ഇസ്ലാമി തഅലീമിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കാന്‍ സൗദി അറേബ്യയില്‍ നിന്നുമെത്തിയ അഹ്മദ് അല്‍-സഹ്‌റാന് മള്ഹറില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യവും കുട്ടികളുടെ പഠനത്തിലുള്ള താല്‍പ്പര്യം പ്രത്യേകം വിലയിരുത്തുകയും കുട്ടികള്‍ക്കും സ്ഥാപന ഭാരവാഹികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സ്ഥാപനത്തിനുള്ള എല്ലാ വിധ സഹകരണങ്ങളും ഉറപ്പ്് നല്‍കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം ഗള്‍ഫ് പര്യടനം നടത്തുന്ന ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിയുമായി ഫോണില്‍ സംഭാഷണം നടത്തുകയും ചെയ്തു.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കാട്, ഹസ്സന്‍ സഅദി അല്‍-അഫ്ള്ളലി, അബൂബക്കര്‍ സിദ്ധിഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി പി മൗലവി കടലുണ്ടി, ഹസ്സന്‍ കുഞ്ഞി, സക്കരിയ്യ മാസ്റ്റര്‍ കുണിയ തുടങ്ങിയവര്‍ അഹമ്മദ് അല്‍ സഹ്‌റാനെ സ്വീകരിച്ചു.

മഞ്ചേശ്വരം : പ്രമുഖ ഹദീസ് പണ്ഡിതനും മര്‍കസ് വൈസ് പ്രിന്‍സിപ്പാളും മലപ്പുറം ജില്ലാ ഖാളിയുമായ ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ് മാഈല്‍ മുസ് ലിയാരുടെ നിര്യാണത്തില്‍ മഞ്ചേശ്വരം കുമ്പള ബേഡഡുക്ക കുറ്റിക്കോല്‍ സംയകുത ജമാഅത്ത് ഖാളിയും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുശോചിച്ചു.
മസ്ക്കറ്റ്: മള്ഹര്‍ നൂരില്‍ ഇസ്ലാമിതഅലീമി എന്ന സ്ഥാപനത്തിന്റെ വിദ്യാഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായി മസ്ക്കറ്റിലെത്തിയ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിക്ക് മള്ഹര്‍ മസ്ക്കറ്റ് കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സമ്മേളനത്തിന് തങ്ങള്‍ നേതൃത്വം നല്‍ക്കി. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനും നിഷ്കളങ്കമായ കര്‍മ്മത്തിനും ഏറെ ഗുണഫലങ്ങളുണ്ടാകുമെന്നും മുസ്ലിം സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കൊപ്പം ഇസ്ലാമിന്റെ മഹത്തായ പാരമ്പര്യം മുറുകെ പിടിച്ച് വളരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.