Sunday, August 29, 2010

മള്ഹറില്‍ ആത്മിയ സദസ്സും ഇഫ്താര്‍ സംഗമവും
മഞ്ചേശ്വരം: വര്‍ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ സംഗമവും ആത്മിയ സ്വലാത്ത് മജ് ലിസും റമളാന്‍ 21 സെപ്തംബര്‍ 01 ബുധന്‍ ളുഹ്ര്‍ നിസ്കാരാനന്തരം മള്ഹര്‍ ക്യാമ്പസില്‍ വെച്ച് അതിവിപുലമായി നടത്തുവാന്‍ സ്വാഗത സംഘം കമ്മിറ്റി തിരുമാനിച്ചു.
ളുഹ്ര്‍ നിസ്കാരാനന്തരം ഖത്മുല്‍ ഖുര്‍ഹാന്‍ സദസ്സോടെ പരിപാടിക്ക് തുടക്കം കുറിക്കും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ശൈഖുനാ എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആത്മീയ ഉപദേശം നല്‍ക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍-ബുഖാരി ഉജിറ, സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, ഉസ്മാന്‍ ഹാജി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസന്‍ സഅദി അല്‍- അഫ്ളലി, ഹസന്‍ കുഞ്ഞി, ഹാഫിള് യഹ്കൂബ്‌ സഅദി അല്‍- അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് അസര്‍ നിസ്കാരാനന്തരം സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ വിര്‍ദുല്ലത്വീഫ് ഇജാസത്തും വിതരണവും, സ്വലാത്ത്, ത്വബ, ദുആ മജ് ലിസിന് നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.

Thursday, August 26, 2010

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം സെപ്തംബര്‍ 4ന് പതിനായിങ്ങളുടെ ആത്മീസംഗമമാകും.

ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. സഅദിയ്യയില്‍ റമളാനില്‍ വിപുലമായ നിലയില്‍ ആദ്യമായി നടക്കുന്ന ആത്മീയ സമ്മേളനം പതിനായിങ്ങളുടെ സംഗമമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. ഉദ്‌ബോധനം, തൗബ, സമൂഹ നോമ്പ് തുറ, തസ്ബീഹ് നിസ്‌കാരം, ദിക്‌റ് ഹല്‍ഖ, കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. പതിനായിങ്ങള്‍ക്ക് സാന്ത്വന തീരവും ആശാകേന്ദ്രവുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, തുടങ്ങിയ സമുന്നതരായ സയ്യിദുമാരും, സുന്നി കൈരളിയുടെ അഭിമാനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ.മുഹമ്മദ് ഇസ്മാഈല്‍ ഇവ്ദി ഈജിപ്ത് തുടങ്ങിയ പണ്ഡിത ശ്രേഷ്ടരും പ്രാര്‍ത്ഥാ സമ്മേളനത്തെ പ്രൗഢമാക്കും. സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് മുഴുവന്‍ ഭാഗങ്ങളിലും പ്രാര്‍ത്ഥനാ സമ്മേളന സന്ദേശം എത്തിക്കുന്നതിന് വിപുലമായ പ്രചരണമാണ് നടന്നു വരുന്നത്. ജില്ലയിലെ മുഴുവന്‍ മഹല്ലുകളും സ്പര്‍ശിക്കുന്ന രൂപത്തില്‍ സന്ദേശ യാത്ര നടക്കും. ഗൃഹ സന്ദര്‍ശനത്തിലൂടെ നേരിട്ട് ക്ഷണിക്കും. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വിദേശ രാഷ്ടരങ്ങളിലെ പ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കി പ്രാര്‍ത്ഥനാ അപേക്ഷയുമായി പ്രാര്‍ത്ഥനാ സാഗരത്തില്‍ പങ്കാളികളാകുന്നു.


_ZÀ kvarXnയും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും

മഞ്ചേശ്വരം : FkvFkvF^v മച്ചംമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ 17- ന്_ZÀ kvarXnയും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും. _ZÀ kvarXnയുടെ ഭാഗമായി ഇഹ്തികാഫ് ജല്‍സ, ഖുര്‍ഹാന്‍ പാരായണം, മൌലീദ് പാരായണം, സ്വലാത്ത് മജ് ലിസ്, ത്വബ ദുആ മജ് ലിസ്, ഇഫ്താര്‍ സംഗമവും തുടങ്ങിയവ സംഘടിപ്പിക്കും.
ഇഹ്തികാഫ് ജല്‍സ, ഖുര്‍ഹാന്‍, മൌലീദ് പാരായണത്തിന് സി.ടി.എം പൂകോയ തങ്ങള്‍,Dadp ^mdqJv മദനി, ഹമീദ്‌ മദനി, ബശീര്‍ സഅദി തുടങ്ങിയവര്‍ നേത്രത്വം നല്‍കും.സംയുക്ത Jmkn k¿nZv apl½vZv Dadp ^mdqJv A _pJmcnbpsS t\XrXz¯nÂസ്വലാത്ത് മജ് ലിസ്, ത്വബ ദുആ മജ് ലിസിന് kaql {]mÀ°\bpw kam]\ thZnsbധന്യമാക്കും. ആയിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.

ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഞായറാഴ്ച

കാസര്‍കോട്: വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഈ മാസം 29 ഞായറാഴ്ച വൈകിട്ട് കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകിട്ട് 4 ന് രജിസ്‌ട്രേഷന്‍. 4.30 മുതല്‍ തുടങ്ങുന്ന ക്യാമ്പില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് ഭ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ജില്ല ഇതുവരെ എന്ന വിഷയത്തില്‍ സമഗ്ര സംഘടനാ ചര്‍ച്ച നടക്കും. എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച 10 കോടി രൂപയുടെ റിലീഫ് പദ്ധതിയുടെ ജില്ലാ തല ഏകോപനങ്ങള്‍ക്ക് വേദിയുണ്ടാക്കും. റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി കീഴ് ഘടകങ്ങളില്‍ നടന്നു വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും. സമൂഹ നോമ്പ് തുറയോടെ സമാപിക്കും.

എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവരാണ് ക്യാമ്പില്‍ പ്രതിനിധികള്‍. ക്യാമ്പ വിജയിപ്പിക്കാന്‍ ജില്ലാ എസ്.വൈ.എസ് ആഹ്വാനം ചെയ്തു.

പ്രാര്‍ഥനാ മന്ത്രങ്ങളുമായി എസ്.വൈ.എസ് റമളാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപനം

Kasaragod News

കാസര്‍കോട്: സാമൂഹ്യ തിയകള്‍ക്കും വിശ്വാസ വൈകല്യള്‍ക്കുമെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്ന പ്രഖ്യാപനത്തോടെ എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി കാസര്‍കോട് റയ്യാന്‍ നഗരിയില്‍ നടന്നു വന്ന എളമരം റഹ്മത്തുല്ലാഹ് സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയ്ക്ക് ആത്മീയ സംഗമത്തോടെ പ്രൗഢ സമാപനം. പാപങ്ങളില്‍ നിന്ന് മുക്തി നേടി വിശുദ്ധ റമളാന്‍ നല്‍കിയ വ്രതവിശുദ്ധിയുമായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് ആയിരങ്ങള്‍ റയ്യാന്‍ നഗരിയോട് വിടചൊല്ലിയത്. ഖാസി സയ്യിദ് മുഹമ്മ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന തൗബയും സമൂഹ പ്രാര്‍ത്ഥനയും സമാപന വേദിയെ ധന്യമാക്കി.

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് നടത്തി വരുന്ന ഖുര്‍ആന്‍ ക്യാമ്പയില്‍ ഭാഗമായാണ് പ്രഭാഷണം നടന്നത്. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം വിളംബരം ചെയത് നടന്ന പ്രഭാഷണം കാസര്‍കോടിന് വിജ്ഞാന വിരുന്നായി.

സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിധരണം ചെയ്തു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഖമറലി തങ്ങള്‍, കെ.എസ്.എം. പയോട്ട, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്സുദ്ദീന്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എ.ബി.അബ്ദുല്ല മാസ്റ്റര്‍, ബി.കെ അബ്ദുല്ല ഹാജി, മൂസല്‍ മദനി തലക്കി, എ.ബി. മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, കെ.അബ്ദു റഹ്മാന്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, വിന്‍സന്റ് മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, സത്താര്‍ ചെമ്പരിക്ക, ജബ്ബാര്‍ ഹാജി ശിരിബാഗില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്ബുല്ല തളങ്കര സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

Tuesday, August 24, 2010

റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ റമളാന്‍ പ്രഭാഷണംആത്മീയ സംഗമത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: വിശുദ്ധ റമളാനില്‍ കാസര്‍കോടിന് എല്ലാ നിലയിലും ആത്മീയ വിരുന്നായിരുന്നു മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രഭാഷണ പരിപാടി. മതസൗഹാര്‍ദ്ദം, സ്ത്രീ ശാക്തീകരണം, സാമൂഹിക
ബാധ്യതകള്‍, വിവാഹങ്ങളിലെ ലാളിത്യം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വീക്ഷണം അവതരിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
പ്രഭാഷണ പരമ്പര ആത്മീയ സംഗമത്തോടെ സമാപിക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പ്രഭാഷണം ഉച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സോടെയാണ് അവസാനിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബ്ദുല്‍ റസാഖ് ഹാജി, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ ഇന്ന് അതിഥികളായി പങ്കെടുക്കും.

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം
പൂക്കുഞ്ഞി തങ്ങള്‍, എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ എന്നിവര്‍ സമാപന സമൂഹ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ.എസ്.എം പയോട്ട, സയ്യിദ് ഖമറലി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി തുടങ്ങിയ സയ്യിദുമാരും സി.ടി അഹ്മദലി എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി തുടങ്ങിയ രാഷ്ടീയ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ റയ്യാന്‍ നഗരിയിലെത്തി.

ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ഹസ്ബുല്ല തളങ്കര പ്രസംഗിച്ചു.

ഭരണ രംഗത്തെ സ്തീയാധിപത്യം ജനാധിപത്യത്തെ തളര്‍ത്തും: റഹ്മത്തുല്ലാഹ് സഖാഫി

കാസര്‍കോട്: കുടുംബ ഭദ്രതയുടെ നായകത്വം വഹിക്കേണ്ട സ്ത്രീ സമൂഹത്തിനു മേല്‍ നാടിന്റെ ഭരണഭാരം ഒന്നായി അടിച്ചേല്‍പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു പകരം ജനാധിപത്യത്ത തളര്‍ത്താന്‍ കാരണമാകുമെന്ന് പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം അഭിപ്രായപ്പെട്ടു. കാസര്‍കോട് റയ്യാന്‍ നഗരയില്‍ നടന്നു വരുന്ന എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തില്‍ സ്ത്രീ ശാക്തീകരണം ഖുര്‍ആനിക വീക്ഷണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കഴിവു തെളിയിച്ച് ഭരണ നേതൃരംഗത്തേക്കു വരുന്നതിനു പകരം അര്‍ഹരല്ലാത്തവരെ ഭരണഭാരം അടിച്ചേല്‍പിക്കുകയാവും 50 ശതമാനം സ്ത്രീ സംവരണത്തിലൂടെ നടക്കാന്‍ പോകുന്നത്. ബാക്കിയുള്ള അമ്പതില്‍ കൂടി സ്ത്രീകള്‍ക്ക് മത്സരിക്കാമെന്നിരിക്കെ ഫലത്തില്‍ നൂറു ശതമാനം സ്ത്രീ സംവരണമാണ് വരാന്‍ പോകുന്നത്. സ്ത്രീ വല്‍കരണം പൂര്‍ണമാകുന്നതോടെ യോഗ്യരായ പുരുഷന്‍മാര്‍ രാഷ്ട്രീയ രംഗത്തു നിന്ന് മാറുകയോ അല്ലെങ്കില്‍ ബിനാമി ഭരണം നടത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. രാഷ്ട്ര നിര്‍മാണത്തിനു കരുത്ത് പകരേണ്ട യുവ ശക്തിയെ ഭരണ രംഗത്തു നിന്ന് അപ്പാടെ മാറ്റി നിര്‍ത്തുന്ന അവസ്ഥ ജനാധിപത്യത്തിനു വരുത്തുന്ന ക്ഷീണം വിലയിരുതതാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. ഭരണ രംഗത്ത് സ്ത്രീ സംവരണത്തിനു മുറവിളികൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃ സ്ഥാനത്ത് എത്ര ശതമാനം സ്ത്രീകളുണ്ടെന്ന് വ്യക്തമാക്കണം. റഹ്മത്തുല്ലാഹ് സഖാഫി ആവശ്യപ്പെട്ടു. പൊതു രംഗത്ത് മുഴുസമയം ഇടപെടുമ്പോഴുണ്ടാകുന്ന കുടുംബപരവും ശാരീരികവുമായ പ്രശ്‌നങ്ങളാണ് ഭരണ മേഖലയില്‍ നിന്ന് സ്ത്രീയെ ഇസ്ലാം നിരുത്സാഹപ്പെടുത്താന്‍ കാരണം. ഇത് സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. ലാളനയേല്‍ക്കാതെ വളരുന്ന കുട്ടികള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ ഇക്കാലത്ത് കുടുംബ ഭദ്രതക്ക് വീട്ടില്‍ മാതൃ സാന്നിദ്ധ്യം കൂടുതലായി വേണമെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. സ്ത്രീ ശാക്തീകരണത്തിനു ഏറ്റവും വലിയ പരിഗണന നല്‍കിയ ഇസ്‌ലാം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് പോലും ഭാഗ്യമായാണ് കാണുന്നത്. രണ്ട് പെണ്‍ മക്കളെ വിവാഹം വരെ സംരക്ഷിക്കുന്ന പിതാവിന് പ്രവാചകന്‍. സ്വര്‍ഗം വാഗ്ദാനം നല്‍കിയിട്ടുണ്ട്. റഹ്മത്തുല്ലാഹ് സഖാഫി കൂട്ടിച്ചേര്‍ത്തു.