Wednesday, June 30, 2010

അല്‍ മുജമ്മഉുല്‍ സഖാഫതി സുന്നിയ്യ മോറല്‍ കോളേജ് ഉല്‍ഘാടനം ചൈതു.

ബായാര്‍ ബായാര്‍ പോന്നങ്കള അല്‍ മുജമ്മഉല്‍ സഖാഫത്തിസുന്നിയ മോറല്‍ കോളേജ് ഉല്‍ഘാടനചൈതു. ആലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഫത്ഉല്‍ മുഹീന്‍ ഓതികോടുത്ത് ഉല്‍ഘാടനം നിര്‍വഹച്ചു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.റമളാന്‍ ഇരുപത്തിമൂന്നാം രാവില്‍ നടക്കുന്ന ദുആ സംഘമത്തിന്ന് സ്വാഗത സംഘം രൂപീകരിച്ചുപരിപാടിയില്‍ ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ലമുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി, എം അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദീഖ് സഖാഫി സ്വാഗതവും വഹാബ് സഖാഫി നന്ദിയും പറഞ്ഞു.



പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു.

റിയാദ്:പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സോണല്‍ പ്രതിനിധികള്‍ എല്ലാം മറന്ന്ധര്‍മപ്പടയുടെ ചൂടും ആവേശത്തിന്റെ തിരയിളക്കവും സൃഷ്ടിച്ച് ഒê പകല്‍ മുഴുവന്‍ എസ്.എസ്.എഫ്.മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രിസാല മാനേജിംഗ് എഡിറ്ററുമായ എസ്.ശറഫുദ്ധീന്‍ സാഹിബിനൊപ്പം ഒത്തുകൂടിയപ്പോള്‍ അതൊê വേറിട്ട അëഭവമായിമാറി. റിയാദ്, ജിദ്ദ, ഖമീശ് മുശൈത്, മക്ക, മദീന, ദമ്മാം, അല്‍-കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍, ഹായില്‍ എന്നീ സോéകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 9.30ë തന്നെ റെജിസ്‌ട്രേഷന്‍ തുടങ്ങി. നാഷണല്‍ കണ്‍വീനര്‍ അബ്ദുല്‍റഹ്മാന്‍ പരിയാരത്തിന്റെ സ്വാഗതഭാഷണത്തിë ശേഷം മുനീര്‍ കൊടുങ്ങല്ലൂര്‍ ഖിറാഅത്തവതരിപ്പിച്ചു. ഉദ്ഘാടന സെഷനില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജലീല്‍ വെളിമുക്കാണ് ആദ്ധ്യക്ഷത വഹിച്ചത്. തുടര്‍ന്ന്എസ്.ശറഫുദ്ദീന്‍ അവതരിപ്പിച്ച ''നമ്മുടെ കര്‍മ്മഭൂമി'' പ്രവര്‍ത്തകരില്‍ പുത്തëണര്‍വേകി. പൂര്‍വികര്‍ പാകിയ ഇളക്കമറ്റ അടിത്തറയില്‍ കര്‍മ്മവീഥിയിലെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ ഇന്നത്തെ പുരോഗതിയുടെ നിദാനമെìം നാളെയെ ലക്ഷ്യമാക്കി പൂര്‍ത്തീകരിക്കപ്പെടുന്ന കര്‍മ്മപദ്ധതികള്‍ç ശേഷം ആത്മ സുഖമëഭവിക്കാനായാല്‍ മാത്രമേ പ്രവര്‍ത്തകന്‍ വിജയരഥത്തിലെത്തുìള്ളൂവെìം ശറഫുദ്ദീന്‍ പറഞ്ഞു. മുത്ത് നബിയുടെ നാട്ടിലെ ദീനീ പ്രബോധന ദൗത്യങ്ങള്‍ക്ക് ഒê വൈകാരികമാനം കൂടി കൈവêìണ്ട്. വളരെ പ്രതികൂലമായ ഭൗതിക പരിസരങ്ങളിലും ഈ വൈകാരികതയും അര്‍പ്പണവുമാé സൗദിയിലെ പ്രവര്‍ത്തനങ്ങളുടെ പ്രസരിപ്പെìം അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജി.സി.സി യില്‍ അപ്രതീക്ഷിത സ്വാധീനം നേടിഒê വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി രിസാലയെ æടുതല്‍ കരങ്ങളെത്തിçകയെന്നതാവണം തുടìള്ള പദ്ധതികളില്‍ മുഖ്യസ്ഥാനം നല്‍കേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തി. ആര്‍ç മുന്നിലും ഉയര്‍ത്തിപ്പിടിക്കാവുന്ന ഉള്ളടക്കവും ഇടപെടലുകളും അടയാളപ്പെടുത്തലുകളും രിസാല നടത്തുമ്പോള്‍ അതിന്റെ ഉപകാരം നമ്മുടെ ബൗദ്ധിക വളര്‍ച്ചയില്‍ കൂടി പ്രകടമാകാന്‍ കêതലോടെയുള്ള മനനങ്ങളും കൂടിയിêന്ന ചര്‍ച്ചകളും ആവശ്യമാണെìം അദ്ദേഹം പറഞ്ഞു. ശേഷം റിയാദ് എസ്.വൈ.എസ്. പ്രസിഡന്റ് ആലിçഞ്ഞി മുസ് ലിയാര്‍ ആശംസകള്‍ നേര്‍ì

ഇശല്‍മഴ 2010 യോഗ്യതാ മത്സരം ജൂലൈ 3,4 ന്

കാസറഗോഡ്: മലയാളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവം ഇശല്‍മഴ 2010 ന്റെ രജിഷ്ട്രേഷന്‍ സമാപിച്ചു. നാല് കേന്ദ്രങ്ങളിലായി യോഗ്യതാ മത്സരം ജൂലൈ ആദ്യവാരം നടക്കും. കുമ്പള മേഖലയിലെ യോഗ്യതാ മത്സരം ജൂലൈ 3 ശനിയാഴ്ച വപൈകുന്നേരം മൂന്ന് മണിക്ക് കുമ്പള ശാന്തിപ്പള്ളത്ത് നടക്കും. നീലേശ്വരം മേഖലയിലെ യോഗ്യതാ മത്സരം ജൂലൈ നാലിന് നീലേശ്വരത്ത് വെച്ച് നടക്കും. യോഗ്യതാ മത്സരത്തില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഇശല്‍മഴ 2010 ഫസ്റ്റ് റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും.

എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കര്‍ ഹാജി നിരായതനായി

കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കര്‍ ഹാജി (85) ചൊവ്വാഴ്ച പുലര്‍ച്ചെ നിരായതനായി. ദീര്‍ഘകാലം ആരിക്കാടി രിഫാഇയ്യ മസ്ജിദ് പ്രസിഡന്റായിരുന്നു. പരേതനായ ബങ്കളം സുലൈമാന്റെ മകനാണ്. ഭാര്യ: ബീഫാഥ്വിമ, മറ്റു മക്കള്‍: മുഹമ്മദ് ഹാജി (മുഹിമ്മാത്ത് മസ്‌കത്ത് യൂണിറ്റ് പ്രസിഡന്റ്), സിദ്ദീഖ് ഹാജി, അബ്ബാസ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ സലാം (നാല് പേരും മസ്‌കത്തില്‍), ഫാത്തിമ, മിറയമ്മ, ആയിശ, നഫീസ, സൈനബ. മരുമക്കള്‍: അബൂബക്കര്‍, ആദം, യൂസുഫ്, ഇബ്രാഹീം, മൈമൂന, സുബൈദ, സഈദ, സുബൈദ, ജുവൈരിയ്യ, ശബാന, പരേതനായ ഇബ്രാഹീം. കബറടക്കം ഉച്ചയോടെ ബന്നങ്കളം രിഫാഇയ്യ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആര്‍ പി. ഹുസൈന്‍ മാസ്റ്റര്‍ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ വീട്ടിലെത്തി.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. ഷെയ്ക്ക് ഷാക്കിര്‍ ഹുസൈനെ നിയമിച്ചതോടെ ഹജ്ജ് നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാകുമെന്ന് പ്രതീക്ഷ. ഇന്നലെയാണ് പുതിയ നിയമനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നത്. നിലവില്‍ ഹൈദരാബാദില്‍ അഡീഷനല്‍ ഇന്‍കം ടാക്‌സ് ഡയരക്ടറായ അദ്ദേഹം മുതിര്‍ന്ന ഐ ആര്‍ എസ് ഉദ്യാഗസ്ഥനാണ്. ജുലൈ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. മുഹമ്മദ് ഉവൈസിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഷാക്കിര്‍ ഹുസൈനെ നിയമിച്ചിരിക്കുന്നത്.ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പുതിയ നിയമനം. പല കാരണങ്ങളാലാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയത്. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രാജിവെച്ചതും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തതും പ്രധാന ഘടകങ്ങളാണ്. കാലാവധി അവസാനിക്കാറായ ഹജ്ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഉവൈസും ഇത്തവണത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാന്‍ കാരണക്കാരനായി എന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കാതെ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് നിയമിച്ച ഉവൈസിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം ദീര്‍ഘിപ്പിച്ചിരുന്നു. ഹജ്ജിന്റെ തലപ്പത്ത് മൊത്തം നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി അടുത്ത മാസം എട്ടിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും കോണ്‍ഫ്രന്‍സ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഹാജിമാരുടെ വിമാന സര്‍വീസ് സംബന്ധിച്ച് അന്തിമ ധാരണ ഉടനുണ്ടാകുമെന്നാണ് സൂചന. ഹാജിമാര്‍ക്ക് കെട്ടിടമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആദ്യസംഘം ഇപ്പോള്‍ സഊദിയിലാണുള്ളത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് ഉള്‍പ്പെടെയുള്ള രണ്ടാമത്തെ സംഘം അടുത്ത മാസം നാലിന് സഊദിയിലേക്ക് പോകും.

ഡീസലിന്റെ വിലനിയന്ത്രണവും നീക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പെട്രോളിനു പിന്നാലെ ഡീസലിന്റെയും വിലനിയന്ത്രണം നീക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്‌. ജി 20 ഉച്ചകോടിക്കു ശേഷം കാനഡയില്‍ നിന്ന്‌ രാജ്യത്തെക്ക്‌ മടങ്ങവെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയിയാരുന്നു പ്രധാനമന്ത്രി. പെട്രോളിന്റെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ കൈമാറുകയും എണ്ണവില വര്‍ധിപ്പിക്കുകയും ചെയ്‌തതിനെതിരേ രാജ്യത്ത്‌ പ്രതിപക്ഷപ്പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്‌ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ സമാനമായ രീതി ഡീസലിന്റെ കാര്യത്തിലും പിന്തുടരുമെന്ന്‌ പ്രധാനമന്ത്രി പ്രസ്‌താവിച്ചിരിക്കുന്നത്‌. പെട്രോളിയം ഉത്‌പനങ്ങള്‍ക്ക ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക നിലയ്‌ക്ക താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ്‌ എണ്ണവിലനിയന്ത്രണം നീക്കുന്നതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മണ്ണണ്ണയുടെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം തുടരുമെന്ന്‌ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവരെ ബാധിക്കാതിരിക്കാനാണിത്‌. ഏതെങ്കിലും ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായല്ല എണ്ണവിലനിയന്ത്രണം നീക്കിയത്‌. ഉടനടി നടപ്പാക്കേണ്‌ട സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ കൂട്ടത്തില്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്നതുമുണ്‌ട്‌. രാജ്യത്തിന്റെ സാമ്പത്തിക നിലയ്‌ക്കു ഗുണകരമാവുന്ന കാര്യങ്ങളാണ്‌ ചെയ്യുന്നത്‌. ഈ തീരുമാനം സാധാരണക്കാരില്‍ അല്‍പം ഭാരം സൃഷ്ടിക്കുമെങ്കിലും അത്‌ താങ്ങാനാവുന്നതേയുള്ളുവെന്നാണ്‌ താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അമിതജനപ്രീതി രാജ്യം കൈവരിച്ചുകൊണ്‌ടിരിക്കുന്ന പുരോഗതിയെ പാളം തെറ്റിക്കരുതെന്നും അന്താരാഷ്ട്രരംഗത്തെ രാജ്യത്തിന്റെ വിജയത്തിന്‌ അത്‌ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: വ്യാഴാഴ്‌ച മുതല്‍ സംസ്ഥാനത്തു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുമെന്നു ദക്ഷിണ റെയില്‍വെ അറിയിച്ചു. ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നുള്ള പുതുക്കിയ സമയക്രമം താഴെ കൊടുക്കുന്നു. (പുറപ്പെടുന്ന സ്ഥലം, ട്രെയിന്‍ നമ്പര്‍, ട്രെയിന്‍ വിവരം, പുതുക്കിയ സമയം ക്രമത്തില്‍): ഗുരുവായൂര്‍ - 303 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (08.55). ആലപ്പുഴ - 332 ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (7.25), 6042 ആലപ്പുഴ-ചെന്നൈ എക്‌സ്‌പ്രസ്‌ (16.00), 323 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (17.25). എറണാകുളം ജങ്‌ഷന്‍ - 6309 എറണാകുളം-പാറ്റ്‌ന എക്‌സ്‌പ്രസ്‌ (16.40), 650 എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (17.35). കോട്ടയം- 353 കോട്ടയം-കൊല്ലം പാസഞ്ചര്‍ (17.45). കൊല്ലം- 354 കൊല്ലം-കോട്ടയം പാസഞ്ചര്‍ (7.55). കൊച്ചുവേളി- 2778 കൊച്ചുവേളി- യശ്വന്ത്‌പൂര്‍ വീക്കിലി എക്‌സ്‌പ്രസ്‌ (12.50), 2258 കൊച്ചുവേളി-യശ്വന്ത്‌പൂര്‍ ഗരീബ്‌രഥ്‌ എക്‌സ്‌പ്രസ്‌ (16.35). തിരുവനന്തപുരം- 6332 തിരുവനന്തപുരം-മുംബൈ വീക്കിലി എക്‌സ്‌പ്രസ്‌ (4.15), 6346 തിരുവനന്തപുരം-ലോകമാന്യതിലക്‌ നേത്രാവതി എക്‌സ്‌പ്രസ്‌ (9.50), 377 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (11.05), 2515 തിരുവനന്തപുരം-ഗുവഹാട്ടി എക്‌സ്‌പ്രസ്‌ (12.50), 2643 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്‌പ്രസ്‌ (14.20), 6322 തിരുവനന്തപുരം-ബാംഗ്ലൂര്‍ എക്‌സ്‌പ്രസ്‌ (16.05), 2696 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (17.10), 6342 തിരുവനന്തപുരം-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ (17.25). നാഗര്‍കോവില്‍- 6352 നാഗര്‍കോവില്‍-മുംബൈ സിഎസ്‌ടി എക്‌സ്‌പ്രസ്‌ (4.40), 2668 നാഗര്‍കോവില്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്‌പ്രസ്‌ (17.00), 364 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ (12.20), നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ (18.20). ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയം: ഗുരുവായൂര്‍ - 302 എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (8.35), ആലപ്പുഴ- 322 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (5.45), 337 എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (17.20). കോട്ടയം- 364 തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍ (19.50), 354 കൊല്ലം-കോട്ടയം പാസഞ്ചര്‍ (10.50). കൊല്ലം- 323 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (19.35), 355 എറണാകുളം-കൊല്ലം പാസഞ്ചര്‍ (22.35). കൊച്ചുവേളി- 2257 യശ്വന്ത്‌പൂര്‍-കൊച്ചുവേളി ഗരിബ്‌രഥ്‌ എക്‌സ്‌പ്രസ്‌ (12.50), തിരുവനന്തപുരം- 6341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ (10.05), 2644 നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (11.10), 2623 ചെന്നൈ-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (11.25), 2626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസ്‌ (14.35). നാഗര്‍കോവില്‍- 377 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (13.20). കന്യാകുമാരി- 6381 മുംബൈ-കന്യാകുമാരി എക്‌സ്‌പ്രസ്‌ (12.45), 6526 ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്‌പ്രസ്‌ (19.00). താഴെ പറയുന്ന ട്രെയിനുകളുടെ നമ്പരുകളും മാറിയിട്ടുണ്‌ട്‌. പുതിയ നമ്പര്‍, ട്രെയിന്‍, പഴയ നമ്പര്‍ ക്രമത്തില്‍)- 6650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്‌പ്രസ്‌ (6349), 6649 മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (6350), 6723 ചെന്നൈ എഗ്മൂര്‍-തിരുവനന്തപുരം അനന്തപുരി എക്‌സ്‌പ്രസ്‌ (6123), 6724 തിരുവനന്തപുരം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്‌പ്രസ്‌ (6124), 346 കായംകുളം-എറണാകുളം പാസഞ്ചര്‍ (344), 344 കോട്ടയം-എറണാകുളം പാസഞ്ചര്‍ (346).

മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തുവന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്ത് നടക്കുന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് മഅ്ദനിക്കെതിരായ പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.

Monday, June 28, 2010

kam[m\w hosWvSSp¡m³ kulrZ Iq«mbvaIÄ

hfÀ¶p hcWw: Fkvssh Fkv skan\mÀ

Basheer Pulikoor

ImkÀtImSv: PnÃbn aX¯nsâbpw cmjv{Sob¯nsâbpw t]cn CS¡nsSbpWvSmIp¶ kwLÀj§Ä CÃmbva sN¿m³ hnhn[ kaql§Ä¡nSbn kulrZw hfÀ¯p¶Xn\pÅ \nc´c Iq«mbaIÄ iàns¸«p hcWsa¶v PnÃm kp¶n skâdn \S¶ kulrZ {Kmaw skan\mÀ Blzm\w sNbvXp. Fkv.ssh.Fkv kwØm\ hym]Iambn kvt\l kaqlw kpc£nX \mSv F¶ {]tab¯n \S¯p¶ Iym¼bn³ Cu cwK¯v henb amä§Ä¡v hgn sXfnbn¡psa¶pw skan\mÀ A`n{]mbs¸«p.

AIe§fn \S¡p¶ sNdnb {]iv\§Ä t]mepw DuXnhoÀ¸n¨v P\§Ä¡nSbn kv]À± hfÀ¯p¶ iànIsf Xncn¨dnªv Häs¸Sp¯m³ FÃmhcpw X¿mdmIWw. ASp¯ Imew hsc \½psS \m«n \ne\n¶ kulrZw Xncn¨p ]nSn¨m am{Xta \mSn\v hnIk\apWvSmIq. ASn¡SnbpWvSmIp¶ kwLÀj§Ä \mSnsâ hnIk\s¯ kmcambn _m[n¨n«pWvSv. FÃm {Kma§fnepw kam[m\w Im¡p¶Xn\pÅ Pm{KXm kanXnIÄ DWvSmhWw.

Fkv ssh Fkv kwØm\ D]m[y£³ k¿nZv apl½Zv Dadp ^mdqJv AÂ_pJmcn DZvLmS\w sNbvXp. ]Åt¦mSv A_vZp JmZnÀ aZ\n A[y£X hln¨p. Fkv ssh Fkv tImgnt¡mSv PnÃm P\d sk{I«dn dlva¯pÃmlv kJm^n Ffacw hnjbmhXcWw \S¯n. k¿nZv C_vdmlnw ]q¡pªnX§Ä, apkvenw eoKv PnÃm sshkv {]knUâv laoZv lmPn Imª§mSv, sF.F³F kwØm\ {SjdÀ F³.F s\Ãn¡p¶v. \mjW A_vZpÃ, Fkv ssh Fkv kwØm\ kanXnbwKw _n Fkv A_vZpápªn ss^kn, Fkv Fw F PnÃm {]knUâv Im«n¸md A_vZp JmZÀ kJm^n, Fkv Fkv F^v PnÃm {]knUâv aqk kJm^n If¯qÀ XpS§nbhÀ {]kwKn¨p. PnÃm P\d sk{ISvdn kpsseam³ IcnshÅqÀ kzmKXhpw A{i^v Icns¸mSn \µnbp ]dªp.

KulrZ {Kmaw ]²XnbpsS `mKambn Fkv.ssh.Fkv PnÃbnse 9 tI{µ§fn kwhmZ§fpw 40 tI{µ§fn Hm¸¬ t^md§fpw kwLSn¸n¡pw. 350 {Kma§fn Pm{KXm kanXnIÄ tNcp

Tuesday, June 22, 2010

ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ തോക്കെ പൊസോട്ട് തങ്ങള്‍ നയിക്കും.

മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തില്‍ പെട്ട തോക്കെ എന്ന ഗ്രാമം വിദ്യാഭ്യാസ പരമായും പിന്നില്‍ നില്‍ക്കുന്ന ഈ ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കും സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനം രൂപീകരിച്ച് വരുന്നു. 2008 ഡിസംബര്‍ മാസത്തില്‍ മഞ്ചേശ്വരം മള്ഹറില്‍ നടന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനമായ ഖാലിദിയ്യയുടെ നാമത്തെ സ്മരിച്ച് കൊണ്ടാണ് ഖാലിദിയ്യ എജുക്കഷന്‍ സെന്റര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ നാടിന്റെ യാത്രാ ദുരിതം ഇല്ലാതാക്കുന്നതിന്ന് വേണ്ടി എസ് എസ് എഫ് സമ്മേളന സ്മാരകമായി സ്മാരക റോഡ് നിര്‍മ്മിച്ച് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പുസ്തക വിതരണം, വസ്ത്ര വിതരണം, അരി വിതരണം എന്നിവ നടന്ന് വരുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കല്യാണ സഹായ നിധിയും നല്‍കുന്നു. ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ സാരഥികള്‍ പ്രസിഡന്റ്: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, വൈസ് പ്രസിഡന്റ: ് മുഹമ്മദ് സഖാഫി പാത്തൂര്‍ ആര്‍ കെ ഇബ്രാഹിം ഹാജി കെദുമ്പാടി, അബ്ബാസ് ഹാജി ശാന്തിപള്ളിഗെ, ജന സെക്ര മുഹമ്മദ് സഖാഫി
തോക്കെ. ജോണ്‍ സെക്ര അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ തോക്കെ, ടി എം അബൂബക്കര്‍ കെദുമ്പാടി, ടി എ അബൂബക്കര്‍ തോക്കെ. ട്രഷറര്‍ കത്തര്‍ ബാവ ഹാജി കെദുമ്പാടി. മെമ്പര്‍മാര്‍ എസ് എം അഹ്മദ് കുഞ്ഞി സുണ്ണങ്കള, ടി എം അബ്ദുര്‍റഹ്മാന്‍ തോക്കെ, എസ് എം അബ്ബാസ് സുണ്ണങ്കള, എസ് എം മുഹ്‌യിദ്ദീന്‍ കുഞ്ഞി സുണ്ണങ്കള, ടി എ അബ്ദുല്ല കെരമനെ, അബൂബക്കര്‍ കെല്‍മിഞ്ചെ, എസ് ഐ അബൂബക്കര്‍ സുണ്ണങ്കള, ശൈഖ് അബ്ദുല്ല തൗട്‌ഗോളി, എം ഇബ്രാഹിം മൂടൂര്‍


ഖിദ്മത്തു സനീയ്യ: പണ്ഡിത ക്യാമ്പ്‌

(Arif Arafa) പൊസോട്ട്: ശൈഖുനാ കോട്ടൂര് ഉസ്താദിന്റെ പൂര്വ്വ വിദ്യാര്തഥി സംഘടനയായ
"ഖിദ്മത്തു സനീയ്യ" കാസര്കോട്ട് - കര്ണ്ണാടക സംയുകത കമിറ്റിയുടെ ആഭിമുഖ്യത്തില് പൊസോട്ട്
മള്ഹറില് നടന്നു വരുന്ന പണ്ഡിത ക്യാമ്പ്‌ സമാപിച്ചു. സയ്യിദ് ഉമരുല് ഫാറുഖ് അല്- ബുഖാരി പ്രാര്തഥനക്ക് നേത്രത്വം നല്കി. ഖിദ്മത്തു സനീയ്യ കേന്ദ്ര കമിറ്റി പ്രസിഡന്റ് ഇസ്മായില് മുസ്ലിയാരുടെ അധ്യക്ഷതയില് സയ്യിദ് ജലാലുദ്ദീന് സഅദി അല്- ബുഖാരി ഉദ്ഘാടനം ചെയ്തു. വിലായത്തു നീകാഹ് എന്ന വിഷയത്തില് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള ഉസ്താദ് വിഷയമവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പ്രസ്തുത വിഷയത്തില് ചര്ച്ചക്കും പൊന്മള ഉസ്താദ് നേത്രത്വം നല്കി . ചടങ്ങില് നൂറില് പരം യുവ പണ്ഡിതന്മാര് പങ്കെടുത്തു.


സമാധാനം വീണ്ടെടുക്കാന്‍ സൗഹൃദ കൂട്ടായ്മകള്‍ വളര്‍ന്നു വരണം - എസ് വൈ എസ് ജില്ലാ സെമിനാര്‍
കാസര്‍കോട്: ജില്ലയില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനുള്ള നിരന്തര കൂട്ടായമകള്‍ ശക്തിപ്പെട്ടു വരണമെന്ന് ജില്ലാ സുന്നി സെന്ററില്‍ നടന്ന സൗഹൃദ ഗ്രാമം സെമിനാര്‍ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അകലങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടില്‍ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാല്‍ മാത്രമേ നാടിന് വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. . പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങള്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഐ.എന്‍എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്. നാഷണല്‍ അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്‌റി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയു പറഞ്ഞു. ഗൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്.വൈ.എസ് ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംവാദങ്ങളും 40 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കു. 350 ഗ്രാമങ്ങളില്‍ ജാഗ്രതാ സമിതികള്‍ ചേരും
മുഹിമ്മാത്ത് രക്ഷാ കര്‍തൃ സംഗമങ്ങള്‍ക്ക് തുടക്കമായി

മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് സമ്മേളന ഭാഗമായി മുഹിമ്മാത്തിലെ വിവിധ സ്ഥാപനങ്ങളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ സംഗമങ്ങള്‍ക്ക് തുടക്കമായി. മുഹിമ്മാത്ത് നഗറില്‍ നടന്ന സംഗമത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി വിഷയാവതരണം നടത്തി. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, ഖാസിം മദനി, മുഹമ്മദ്
മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ഇശല്‍ മഴ 2010 രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കാസറഗോഡ്് മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവ് ഇശല്‍ മഴ 2010 ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്ന്ു. കാസറഗോഡ് ജില്ലക്കു പുറമെ ദക്ഷിണ കന്നട കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ 25 വരെ മത്സരത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയുടെ ഭാഗദമായി മുഹിമ്മാത്ത് ഡോട്ട് കോമിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കും, അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇശല്‍ മഴ 2010 ന് വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. കുമ്പള, മഞ്ചേശ്വരം, കാസറഗോഡ,് നീലേശ്വരം എന്നീ നാലു മേഖലകളിലായി ജൂലൈ 3,4,10,11 എന്നീ തിയ്യതികളില്‍ യോഗ്യതാ മത്സരം നടക്കും. കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലത്തീഫ് പള്ളത്തടുക്ക, സി എന്‍ ആരിഫ്, യാസീന്‍ നീലേശ്വരം, ആരിഫ് മച്ചമ്പാടി എന്നീ നാലു മേഖലാ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കാസറഗോഡ് 9846899313, നീലേശ്വരം 9947688284, കുമ്പള 9995505224, മഞ്ചേശ്വരം 8089347356 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മലയാളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവത്തില്‍ കണ്ണികളാവാന്‍ ഗള്‍ഫ് പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞു.

റിയാദ് എസ്.വൈ.എസ് ചികിത്സാ സഹായം കൈമാറി

(B.P)മംഗലാപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒന്നര മാസത്തോളമായി മംഗലാരുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാദ് എസ്.വൈ.എസ് സജീവ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ സോങ്കാലിന് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് മുഖേന റിയാദ് എസ്.വൈ.എസ് നല്‍കുന്ന ധനസഹായം കൈമാറി. റിയാദ് എസ്.വൈ.എസ് പ്രതിനിധി അബ്ദുല്‍ ലത്വീഫ് സഅദി ഉറുമിയുടെ സാന്നിദ്ധ്യത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരില്‍ നിന്നും അബ്ദുല്‍ റഹ്മാന്റെ ജ്യേഷ്ഠന്‍ മൂസയാണ് തുക ഏറ്റു വാങ്ങിയത്. എസ്.വൈ.എസ് കുമ്പള മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സംബന്ധിച്ചു. കഴിഞ്ഞ മാസം കുമ്പളയില്‍ നടന്ന സുന്നി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ വരും വഴിയാണ് അബ്ദു റഹ്മാനും സുഹൃത്ത് അബ്ദു റഹ്മാന്‍ ഇച്ചിലങ്കോടും ആരിക്കാടിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അബ്ദു റഹ്മാന്‍ ഇച്ചിലങ്കോട് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരുടെയും കുടുംബത്തിനു വേണ്ടി റിയാദ് എസ്.വൈ.എസിനു കീഴില്‍ സഹായ നിധിയുണ്ടാക്കി പ്രവര്‍ത്തനം നടന്നു വരികയാണ്.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌: എം.എ. പ്രസി; കാന്തപുരം സെക്രട്ടറി


കോഴിക്കോട്‌: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ സാരഥികളെ തിരഞ്ഞെടുത്തു. എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പ്രസി.), കാന്തപുരം എ .പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (ജന.സെക്ര.), എം.എന്‍. സിദ്ദീഖ്‌ ഹാജി (ട്രഷറര്‍) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദലി ബാഫഖിതങ്ങള്‍, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഇബ്‌റാഹിം ഖലീല്‍ ബുഖാരി (വൈസ്‌ പ്രസി.), കെ.കെ. അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ.കെ. അബ്‌ദുല്‍ ഹമീദ്‌, പ്രൊഫ. കെ.എം.എ. റഹീം (സെക്ര.)
മുഹിമ്മാത്ത് സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു.

(B.P)മഞ്ചേശ്വരം: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സ്വാഗത സംഘം തയ്യാറാക്കിയ സില്‍സില കലണ്ടര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് നബി (സ) യില്‍ നിന്നും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ വരെയുള്ള കുടുംബ പരമ്പരയാണ് ബൈത്ത് രൂപത്തില്‍ സില്‍സില കലണ്ടറില്‍ തയ്യാറാക്കിയിട്ടുള്ളത്. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ അഹ്‌സനിയാണ് സില്‍സിലയ്ക്ക് പദ്യരൂപം നല്‍കിയത്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡന്റ് അബ്ദു റഹ്മാന്‍ വസൂറിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നടത്തിയത്. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹമീദ് ഉദ്യാവര്‍, ഹൈദര്‍ കുഞ്ചത്തൂര്‍ സംബന്ധിച്ചു.

Sunday, June 6, 2010

മണ്ണും മനസ്സും ഒന്നായി; എസ്.എസ്.എഫ് മരം നടല്‍
ക്യാമ്പയിനില്‍ ആയിരങ്ങള്‍ കണ്ണി ചേര്‍ന്നു.

കോഴിക്കോട് : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്‌ക്കൊരു തണല്‍' രണ്ട് ലക്ഷം
വൃക്ഷത്തൈ നടല്‍ പദ്ധതിയില്‍ സംസ്ഥാനത്തൊന്നാകെ ആയിരങ്ങള്‍ അണി ചേര്‍ന്നു. വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത പുതിയ ദൗത്യത്തില്‍ മണ്ണും മനസ്സും ഒന്നായി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നാടെങ്ങും ഹരിതമയമാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച് പരിസ്ഥിതി ബോധവത്കരണം, പ്‌ളാസ്റ്റിക് നിര്‍മാര്‍ജനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. സംസഥാനതല ഉദ്ഘാടനം തൊടുപുഴ ദാറുല്‍ ഫതഹ് പബ്‌ളിക് സ്‌കൂളില്‍ വനം മന്ത്രി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. കുന്ദമംഗലം ഡിവിഷന്‍ തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മണ്ണും മനവും ഊഷരതകൊണ്ട് നിറയുന്നത് നവയുഗത്തില്‍ മാനവസമൂഹം നേരിടുന്ന ശാപവും വെല്ലുവിളിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചെമ്രവട്ടത്ത് നടന്ന ചടങ്ങില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. എ.എ റഹീം, പി.പി മുജീബുറഹ്മാന്‍, സൈതലവി മാസ്റ്റര്‍ ചെമ്രവട്ടം, നൗശാദ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ അസിസ്റ്റ്ന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മൂസ സഖാഫി, അബ്ദു റസാഖ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന വ്യാപകമായി പ്രഥമ ദിനം തന്നെ ഒരു ലക്ഷത്തിലേറെ തൈകള്‍ നട്ട് പിടിപ്പിച്ചു. നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കിയിരുന്നു.

പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാവുക: നൂറുല്‍ ഉലമ


ദേളി: പരിസ്ഥിതി മലിനീകരണം പ്രപഞ്ചത്തിന്റെ സംതുലനാവസ്ഥ നശിപ്പിച്ച് കൊിരിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങേത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്ഥാവിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നാളേക്കൊരു തണല്‍' എന്ന പ്രമേയവുമായി എസ് എസ് എഫ് നടത്തുന്ന കാമ്പയിന്‍ ഭാഗമായി സഅദിയ്യ കാമ്പസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷത്തൈ നടല്‍ പരിപാടിയില്‍ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വൃക്ഷ ലതാദികള്‍ നട്ടു പിടിപ്പിക്കുകയും അത് സംരക്ഷിക്കുകയും ചെയ്യേത് മതപരമായ ബാധ്യതയായി കാണുന്ന മുസ്ലിംകള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഅദിയ്യ പി. ആര്‍. ഒ. ഹമീദ് പരപ്പ, മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സലാഹുദ്ധീന്‍ അയ്യൂബി, ലത്തീഫ് പളളത്തടുക്ക, കാമ്പസ് യൂണിറ്റ് ഭാരവാഹികളായ സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ ഉടുമ്പുന്തല, മുനീര്‍ കാട്ടിപ്പാറ, ശിഹാബ് പുതുപ്പറമ്പ്, ശിബാബുദ്ധീന്‍ പരപ്പ സംബന്ധിച്ചു.

ആണ്‍ട് നേര്‍ച്ച: ഓഫീസ് ഉല്‍ഘാടനം ചെയ്തു.

മുഹിമ്മാത്ത് നഗര്‍: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വാഗത സംഘം ഓഫീസ് മുഹിമ്മാത്ത് നഗറില്‍ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇംബിച്ചിക്കോയ തങ്ങള്‍ (തുര്‍കളിഗെ) ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പൂക്കഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷനായിരുന്നു.