നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ക്ക് മള്ഹര്‍ സമ്മേളന വേദിയില്‍ നാളെ ആദരം നല്‍കും |
മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷിക സമാപന മഹാ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് മള്ഹറിന്റെ ഉപഹാരം സമര്‍പ്പിക്കുന്നു. |
Saturday, April 30, 2011
വിണ്ണിലും മണ്ണിലും ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്ന പ്രകീര്‍ത്തന രാവ് |
മഞ്ചേശ്വരം: വിണ്ണിലും മണ്ണിലും ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്ന പ്രകീര്‍ത്തന സദസ്സ് പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി. പ്രവാചകക്കീര്‍ത്തനങ്ങളാല് മുകരിതമായ സദസ്സില് പ്രഖല്ഭ ബുര്‍ദാസ്വാദന സംഘത്തിന്റെ സാനിധ്യം സദസ്സിന്റെ വര്‍ണ്ണനക്ക മാറ്റൊലികൂട്ടി. ഇശ്കിന്റെ അനന്തമായ വിഹായസ്സിലേക്ക് പ്രവാചക പ്രേമികളെ കൊണ്ടെത്തിച്ച ബുര്‍ദാസ്വാദനം മനസ്സിന് കുളിര്‍മ്മയേകി. പുണ്യ റസൂലിന്റെ ജീവ ചരിത്രങ്ങളിലെ അനര്‍ഘവും ധന്യവുമായ നിമിഷങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന അറബി, മലയാളം, കന്നട, ഉര്‍ദു ഭാഷകളിലെ നഅ്തുകള് സപ്തഭാഷകളുടെ സംഗമ ഭൂമിയായ തുളു നാടിന്റെ മണ്ണിനെ അക്ഷരാര്‍ത്ഥത്തില് കോരിത്തരിപ്പിച്ചു. അനുരാഗമുളവാക്കുന്ന പ്രവാചക പ്രണയത്തിന് സാക്ഷികളായ സ്വഹാബ പടയാളികളുടെ ധന്യമായ ചരിത്ര സംഭവങ്ങള് ശ്രോദ്ധാക്കളുടെ അകതാരില് പ്രവാചക പ്രേമത്തിന്റെ ഔചിത്യത്തിന്റെ അടങ്ങാത്ത ദാഹത്തിന് ആക്കം കൂട്ടാന് നിമിത്തമായി. മള്ഹര് സമ്മേളനത്തോടനുബന്‍ധിച്ച് നടന്ന പ്രകീര്‍ത്തന സംഗമം മഞ്ചേശ്വരത്തിന്റെ ചരിത്രത്തില് മറ്റൊരു നാഴികക്കല്ലായി മാറുകയായിരുന്നു. കെ എസ് എം പയോട്ട പ്രാര്‍ത്ഥന നടത്തി. ശൈഖുനാ ആലിക്കുഞ്ഞി മുസ്ല്യാര് ശിറിയ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് സഅദി പഴസ്സി ഉല്‍ബോദന പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല ഹബീബുര്‌റഹ്മാന് അല്‍ബുഖാരി, സയ്യിദ് സുഹൈല് അസ്സഖാഫ് മടക്കര, അബ്ദുസ്സമദ് അമാനി പട്ടുവം, മുഹമ്മദലി സഖാഫി പെരുമുഖം തുടങ്ങിയവര് നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ധീന് തഹ്ങള് ഉജിര, സയ്യിദ് ജലാലുദ്ധീന് തങ്ങള് കടലുണ്ടി, പള്ളങ്കോട് അബ്ദുല് ഖാദിര് മദനി തുടങ്ങിയവര് സംബന്ധിച്ചു. News:M.K.M Belinje,Photos: Ajeeb Komachi.Clt. |
സമ്മേളന നഗരിയിലെ സജീവ സാനിധ്യായി ശഹീര്‍തങ്ങള്‍ |
മഞ്ചേശ്വരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മള്ഹര്‍ സമ്മേളനത്തിന് പ്രാരംഭം കുറിച്ച് ത്രിവര്‍ണ്ണ പതാക വാനിലേക്ക് ഉയര്‍ന്നത് മുതല്‍ സ്‌മ്മേളന നഗരിയില്‍ സജീവ സാനിധ്യമറീച്ച് പൊസോട്ട് തങ്ങളുടെ മൂത്ത മകനും മള്ഹര്‍ സ്ഥാപന സമുഛയങ്ങളുടെ അഡ്മിനിഷ്ട്രേറ്ററുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ ലത്തീഫി തങ്ങള്‍ സേവന രംഗത്ത് സജീവമാണ്. പ്രവര്‍ത്തന രംഗത്ത് തങ്ങളുടെ ഔത്സുക്യവും ആവേശവും പ്രവര്‍ത്തകരെ രോമാഞ്ചമണിയിക്കുന്നു. മുഴുവന്‍ സമയവും ലമ്മേളന നഗരിയെ വീക്ഷിക്കുകയും പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തങ്ങള്‍ മാതൃകാ പ്രവര്‍ത്തകന്‍ തന്നെയാണ്. |
സുന്നി ചാനല്‍ കാലഘട്ടത്തിനാവശ്യം കുമ്പോല്‍ തങ്ങള്‍ |
പൊസോട്ട്: സുന്നത്ത ജമാഅത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സുന്നി ചാനല്‍ കാലഘട്ടത്തിനാവശ്യമണെന്നും ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ മനസ്സുവെച്ചാല്‍ ഇതു സാധിക്കുമെന്നും കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. പുരോഗമന പ്രസ്ഥാനക്കാരുടെ കരവലയങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ സുന്നി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കുമ്പോല്‍തങ്ങള്‍ ആഹ്വാനം ചെയ്തു. മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സെഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ധീന് തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉസ്മാന്‍ മുസ്ല്യാര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് മോണ്‍ട്ടുകോളി, അഷ്രഫ് അഷ്രഫി ആറങ്ങാടി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു. |
|
മുസ്ലിം സമൂഹം പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കുക മഹല്ല് സംഗമം |
മഞ്ചേശ്വരം കൈരളിയുടെ മണ്ണില്‍ സമാദാനത്തിന്റെയും സാഹോദര്യത്തിന്റെയും ശുഭ സന്ദേശവുമായി കടന്ന് വന്ന ആദര്‍ശ നായകരായ മാലിക് ദീനാറും അനുചരരും വരച്ച് കാട്ടിയ വിശുദ്ധ പാരമ്പര്യത്തിന്റെ സത്യ സരണി മുസ്ലിം സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് മള്ഹര്‍ സമ്മേളനത്തിലെ മഹല്ല് സംഗമം ആവശ്യപ്പെട്ടു. വിവാഹവും, അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ദൂര്‍ത്തും, ശിഥിലമാകുന്ന മുസ്ലിം കൂട്ടായ്മക്കെതിരെയും സമൂഹം കണ്ണ് തുറക്കേണ്ടതുണ്ട്. മത വിദ്യാഭ്യാസം വലിച്ചെറിഞ്ഞ് ഭൗതകതയുടെ അതിപ്രസരില്‍ ഒലിച്ചു പോകുന്ന ധാര്‍മ്മിക ബോധത്തെ വീണ്ടെടുക്കാനും സന്നദ്ധത കാണിക്കണം. ആത്മീയ നേതാക്കളായിരുന്ന മമ്പുറം തങ്ങളുടെയും ഉമര്‍ ഖാളിയുടെയും കര്‍മ്മ മണ്ഡലമായ മലയാള മണ്ണില്‍ ഇത്തരം അനാചാര പ്രവണതകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ തയ്യാറാകരുതെന്നും പാരമ്പര്യത്തെ തള്ളിപ്പറയുന്ന ബിദഇകളുടെ ഗൂഢ തന്ത്രങ്ങളെ മനസ്സിലാക്കി നവീന ചിന്താ ധാരക്കാരുടെ വളര്‍ച്ചക്ക് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ കുടുമ്പത്തിലും സമൂഹത്തിലും ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്ത് കൊടുക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത് വരാനും യോഗം ആവശ്യപ്പെട്ടു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഇസ്സുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍, സയ്യിദ് ഇസ്മായില്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. പി പി മുഹ്യിദ്ധീന്‍ കുട്ടി മുസ്ല്യാര്‍ പാറന്നൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുല് ശിഹാബ് തങ്ങള്‍ കടലുണ്ടി, സയ്യിദ് സുഹൈല് അസ്സഖാഫ് മടക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. |
സുന്നത്ത് ജമാഅത്ത് അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക ബി എസ് ഫൈസി |
പൊസോട്ട്: പരലോക വിജയം കാംക്ഷിക്കുന്നവര്‍ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശം അണപ്പല്ലകൊണ്ട് കടിച്ച് പിടിക്കേണ്ടിയിരിക്കുന്നുവെന്ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസ്താവിച്ചു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സമസ്ത വഹിച്ച പങ്ക് അനിശേധ്യമാണെന്നും അത്‌കൊണ്ടാണ് ഉള്ളാള്‍ തങ്ങള്‍ക്കും കാന്തപുരത്തിനും പിന്നില്‍ ഭാരത ജനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. ശഅ്‌റേ മുബാറക്ക് വിമര്‍ശിക്കുന്നവരുടെ സാരഥി ഇല്ലാത്ത ധര്‍മ്മ സങ്കടം സമൂഹം മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മള്ഹര്‍ സമ്മേളനത്തേടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. |
മള്ഹര്‍ ദിക്‌റ് ദുആ സമ്മേളനം ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി. |
മഞ്ചശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷികാഘോഷ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച രാത്രി നടന്ന ദിക്‌റ് ദുആ സമ്മേളനം ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി. സ്വലാത്തിന്റെ പുണ്യം തേടി ബുഖാരി കോമ്പൗണ്ടില്‍ ഒരുമിച്ചു കൂടിയ വിശ്വാസി സഹസ്രങ്ങള്‍ തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് ജീവിതം സംശുദ്ധമാക്കുമെന്ന പ്രതിജ്ഞയുമാണ് പിരിഞ്ഞു പോയത്. സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അ.ബുഖാരി നതൃത്വം ന.കി. ബഷീര്‍ സഅദി നുച്ച്യാട് ഉദ്‌ബോധനം നടത്തി. സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ചെറുകുഞ്ഞികോയതങ്ങള്‍, സയ്യിദ് അബ്ദു. റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ഇസ്മാഈ. ഉജിറ തങ്ങള്‍, ബെള്ളിപ്പാടി അബ്ദു. മുസ്ലിയാര്‍, സയ്യിദ് സുഹൈല് അസ്സഖാഫ് മടക്കര, മുഹമ്മദ് മുസ്ല്യാര്‍, കരീം സഅദി ഏണിയാടി, ഇസ്സുദ്ധീന്‍ സഖാഫി, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തബറുക് വിതരണത്തോടെ രാത്രി വൈകിയാണ് സമാപിച്ചത്. |
വായനയുടെ വാതായനം തുറക്കാന്‍ മള്ഹര്‍ ബുക്ക് ഫെയര്‍ |
പൊസോട്ട്: വായനയുടെ വാതായനം തുറക്കാന്‍ മള്ഹര്‍ ക്യാമ്പസില്‍ ഒരുക്കിയ മള്ഹര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഇസ്ലാമിക രംഗത്തെ മലയാള കന്നട ഭാഷകളിലുള്ള അമൂല്യ പുസ്തകങ്ങളും സുന്നി പണ്ഡിതന്മാരുടെ പ്രഭാഷണ സിഡികള്ഡക്കും പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ബുക്കഫെയറില്‍ ലഭ്യമാണ്. മള്ഹപര്‍ വിദ്യാര്‍ത്ഥി സമാജമായ മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേശനാണ് ബുക്ക്‌ഫെയര്‍ ഒരുക്കിയിരിക്കുന്നത്. മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ സംബന്ധിച്ചു. |
മള്ഹറിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനം ശ്ലാഖനീയം യു ടി കാദിര്‍ |
പൊസോട്ട്: മത ഭൗതിക വിദ്യാഭ്യാസം നല്‍കി സമൂഹത്തിന് ഔന്നിത്യ പടവുകള്‍ കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുന്ന മള്ഹറിന്റെ വിദ്യാഭ്യാസ വിപ്ലവം ശ്ലാഖനീയമാണെന്നും വിദ്യാ സ്‌നേഹികളുടെ പിന്തുണ മള്ഹറിന്ന് ഉണ്ടാകണമെന്നും യു ടി കാദിര്‍ എം എല്‍ എ പറഞ്ഞു. മള്ഹര്‍ മഹാ സമ്മേളനത്തിന്റെ ഔപചാരിക ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ നിസ്തുലമായ സേവനത്തിന് ശക്തി പകരാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. |
Thursday, April 28, 2011
മള്ഹര്‍ ദശവാര്‍ഷികാഘോഷത്തിന് കൊടിയുയര്‍ന്നു
മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ കൊടിയുയര്‍ന്നു. നൂറുകണക്കിനു പണ്ഡിതരും വിദ്യാര്‍ത്ഥികളും നാട്ടുകാരും നിറഞ്ഞു നിന്ന ആത്മീയന്തരീക്ഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയാണ് പതാക ഉയര്‍ത്തിയത്. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ഉജിറ, പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, സിഅബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പൊസോട്ട് മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി. പൊസോട്ട് നിന്നാരംഭിച്ച വിളംബര ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി മള്ഹര്‍ പരിസരത്ത് സമാപിച്ചു. സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പ്രഥമ ദിവസം റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി. പ്രഭാഷണം 28ന് സമാപിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടന സമ്മേളനം. അന്ന് രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നതൃത്വം നല്‍കും. 30ന് പഠന സംഗമങ്ങളും മെയ് 1ന് സമാപന പൊതു സമ്മേളനവും നടക്കും. |
മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും
മള്ഹര് ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണവും |
ദോഹ: കാസറകോട് ജില്ലാ എസ്.വൈ.എസ്സും മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മാസാന്ത സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖാ മജ് ലിസ്സ് 22-04-11 വെള്ളിയാഴ്ച ജുമഅയ്ക്കു ശേഷം ഹസനിയ്യയില്‍ മുഗ്ലിനിയ്യ-ദോഹ യില്‍ വെച്ച് നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ച് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്, നജ് മാ അബ്ദുല്ല മുസ്ലിയാര്‍, സിറാജുദ്ധീന്‍ തലക്കടത്തൂര്‍, മുഹമ്മദ് പച്ചംബ് ള്ള എന്നിവരുടെ പേരിലുള്ള അനുസ്മരണവും മള്ഹര്‍ ദശവാര്‍ഷിക മഹാസമ്മേളന പ്രചരണവും നടക്കും പരിപാടിയില്‍ പ്രമുഖ പണ്ഢിതന്മാര്‍ സംബന്ധിക്കും. |
Wednesday, April 20, 2011
മള്ഹര്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അജ്മീര്‍ ശരീഫില്‍ നിന്നും |
മഞ്ചേശ്വരം: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ് ലാമിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി 10 വര്‍ഷം പിന്നിടുന്ന മള്ഹര്‍ നൂരില്‍ ഇസ്ലാമിത്തഅ്‌ലീമി എന്ന മഹത്തായ സ്ഥാപനത്തിന്റെ ദശവാര്‍ഷികം 2011 ഏപ്രില്‍ 29,30, മെയ് 1 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിനു ഉയര്‍ത്താനുള്ള പതാക ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ശരീഫില്‍ അന്തി വിശ്രമം കെള്ളുന്ന അസ്സയ്യിദ് മൊഈനുദ്ധീന്‍ ചിശ്തി അജ്മീരി അവര്‍കളുടെ ദര്‍ഗ്ഗാ ശരീഫില്‍ പുതപ്പിച്ച് സമസ്തയുടെ തിവര്‍ണ്ണ പതാക പ്രമുഖ പണ്ഡിതന്മാരുടെ സാനിധ്യത്തില്‍ കൈമാറും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുല്ലാര, ഹംസകോയ ബാഖവി കടലുണ്ടി, അബ്ദുല്ല മദനി കെ.സി റോഡ്, സൈനുല്‍ ഹാബിദ് സഖാഫി മടിക്കെരി എന്നിവര്‍ പതാക ഏറ്റുവാങ്ങി ഡല്‍ഹി അസ് റത്ത് നിസാമുദ്ധീന്‍ വലിയുള്ളായി മറ്റു വിവിധ മഹാന്മാരുടെ കേന്ദ്രങ്ങള്‍ സിയാറത്ത് ചെയ്ത് മംഗലാപുരത്ത് നിന്ന് സയ്യിദന്മാരുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്ന്! ഉള്ളാള്‍ സയ്യിദ് മദനി തങ്ങളുടെ മഖമിനെ പുതപ്പിച്ച് 26ന് വൈകുന്നേരം 4മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അവര്‍ക്കള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും. |
മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും
മള്ഹര് ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണവും |
ദോഹ: കാസറകോട് ജില്ലാ എസ്.വൈ.എസ്സും മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മാസാന്ത സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖാ മജ് ലിസ്സ് 22-04-11 വെള്ളിയാഴ്ച ജുമഅയ്ക്കു ശേഷം ഹസനിയ്യയില്‍ മുഗ്ലിനിയ്യ-ദോഹ യില്‍ വെച്ച് നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ച് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്, നജ് മാ അബ്ദുല്ല മുസ്ലിയാര്‍, സിറാജുദ്ധീന്‍ തലക്കടത്തൂര്‍, മുഹമ്മദ് പച്ചംബ് ള്ള എന്നിവരുടെ പേരിലുള്ള അനുസ്മരണവും മള്ഹര്‍ ദശവാര്‍ഷിക മഹാസമ്മേളന പ്രചരണവും നടക്കും പരിപാടിയില്‍ പ്രമുഖ പണ്ഢിതന്മാര്‍ സംബന്ധിക്കും. |